തെന്നിന്ത്യൻ ചലച്ചിത്രങ്ങളിൽ പ്രധാനമായും അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് നഗ്മ എന്നറിയപ്പെടുന്ന നന്ദിത മൊറാർജി. നമ്രത സാധന എന്നും പേരുണ്ട്. 1990 കളിൽ തമിഴിലെ ഒരു മുൻ നിര നായിക നടിയായിരുന്നു നഗ്മ. തന്റെ അഭിനയ ജീവിതം തുടങ്ങിയത് ബോളിവുഡിലാണ്. ചില ചിത്രങ്ങളിൽ അഭിനയിച്ച ശേഷം തമിഴിലേക്ക് തിരിഞ്ഞതോടെ നല്ല വേഷങ്ങളിൽ അഭിനയിച്ചു. തന്റെ 15 വയസ്സിൽ ബാഗി എന്ന ഹിന്ദി ചിത്രത്തിൽ 1990 ൽ അഭിനയിച്ചു കൊണ്ടാണ് നഗ്മ ചലച്ചിത്ര രംഗത്തേക്ക് വരുന്നത്. ഇതിൽ നായകൻ സൽമാൻ ഖാൻ ആയിരുന്നു.
നടി നഗ്മയ്ക്ക് കൊവിഡ് പോസിറ്റീവായി. വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം പരിശോധിച്ചപ്പോഴാണ് കൊവിഡ് പോസിറ്റീവായെന്ന റിസള്‍ട്ട് വന്നതെന്ന് പറയുകയാണ് നടിയിപ്പോള്‍. ട്വിറ്ററിലൂടെ പങ്കുവെച്ച കുറിപ്പില്‍ വാക്‌സിന്‍ സ്വീകരിച്ചാലും മുന്‍കരുതല്‍ നിര്‍ബന്ധമായും എടുക്കണമെന്ന് കൂടി നടി പ്രിയപ്പെട്ടവരോട് പറയുന്നു. 'കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ കൊവിഡ് വാക്‌സിന്റെ ആദ്യ ടോസ് സ്വീകരിച്ചത്. പിന്നാടെ കൊവിഡ് ഉണ്ടോന്ന് പരിശോധിച്ചപ്പോള്‍ അത് പോസിറ്റീവ് ആയി. അതുകൊണ്ട് സ്വയം വീട്ടില്‍ ക്വാറന്റൈനിലാണ്. വാക്‌സിന്റെ ആദ്യ ടോസ് സ്വീകരിച്ചതിന് ശേഷം ആവശ്യമായ മുന്‍കരുതലുകള്‍ എല്ലാവരും നിര്‍ബന്ധമായും എടുത്തിരിക്കണം. ഒരു കാരണവശാലും അതിലൊരു അലംഭാവം കാണിക്കരുത്. എല്ലാവരും സുരക്ഷിതരായി ഇരിക്കൂ.. എന്നുമാണ് ട്വീറ്റിലൂടെ നഗ്മ പറയുന്നത്'.
ബോളിവുഡിലൂടെ അഭിനയ ജീവിതം തുടങ്ങിയ നഗ്മ പിന്നീട് തമിഴ്, മലയാളം, തെലുങ്ക് എന്നിങ്ങനെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഭോജ്പൂരിയിലാണ് അവസാനം സജീവമായി അഭിനയിച്ചത്. 2008 ല്‍ സിനിമാഭിനയത്തില്‍ നിന്നും മാറിയെങ്കിലും 2004 മുതലേ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരുന്നു.