തെന്നിന്ത്യന്‍ താരം അക്കിനേനി നാഗചൈതന്യ വീണ്ടും പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്.നാഗചൈതന്യ നടി ശോഭിത ധൂലിപാലയുമായി പ്രണയത്തിലാണെന്ന തരത്തിലായിരുന്നു വാര്‍ത്ത. എന്നാല്‍ വാര്‍ത്ത പുറത്ത് വന്നതോടെ ഇത്‌നേ പിന്നില്‍ നടി സാമന്തയുടെ പി.ആര്‍ ടീമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.
നാഗചൈതന്യയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള മുന്‍ഭാര്യയുടെ പദ്ധതിയാണിതെന്നായിരുന്നു ആരോപണങ്ങള്‍ ഉയര്‍ന്നത്. ഇപ്പോഴിതാ ആരോപണങ്ങള്‍ക്കുള്ള മറുപടിയുമായി സാമന്ത തന്നെ എത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
'പെണ്‍കുട്ടിക്കെതിരെ ഗോസിപ്പ് വന്നാല്‍ അത് സത്യം. ആണ്‍കുട്ടിക്കെതിരെ വന്നാല്‍ അത് പെണ്‍കുട്ടി ഉണ്ടാക്കിയത്. നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും കാര്യം നോക്കൂ'- സാമന്ത കുറിച്ചു. 2017ലായിരുന്നു നാഗചൈതന്യയും സാമന്തയും വിവാഹിതരായത്. 2021 ഒക്ടോബറില്‍ ഇവര്‍ വിവാഹമോചിതരായി. പരസ്പര ധാരണയോടെയായിരുന്നു വിവാഹമോചനം.
നാഗ ചൈതന്യയും ശോഭിതയും ജൂബിലി ഹില്‍സിലെ നാഗ ചൈതന്യയുടെ നിര്‍മ്മാണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന വീട്ടില്‍ എത്തിയെന്നും നാഗ ചൈതന്യ ശോഭിതയ്ക്ക് വീട് മുഴുവന്‍ കാണിച്ച് കൊടുത്തുവെന്നും കൂടാതെ മണിക്കൂറുകള്‍ക്ക് ശേഷം ഇവുവരും ഒരു കാറിലാണ് തിരികെ മടങ്ങിയതെന്നുമായിരു്ന്നു വാര്‍ത്ത.
ഇത് കൂടാതെ ശോഭിത താമസിച്ചിരുന്ന ഹോട്ടലില്‍ നാഗ ചൈതന്യ നിരവധി തവണ എത്തിയിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ മുമ്പ് തന്നെ പുറത്ത് വന്നിരുന്നു. കൂടാതെ മെയ് 31 ശോഭിത തന്റെ 30 മത് പിറന്നാള്‍ ആഘോഷിച്ചപ്പോള്‍ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം നാഗ ചൈതന്യയും എത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
2017ല്‍ വിവാഹിതരായ സാമന്ത-നാഗചൈതന്യ ദമ്പതികള്‍ 2021 ഒക്ടോബറിലാണ് വേര്‍ പിരിഞ്ഞത്. വിവാഹമോചനത്തിന് ശേഷം സിനിമയില്‍ സജീവമായ താരം പുതിയ സിനിമകളുടെ തിരക്കിലാണ്. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള ഖുഷി, ശാകുന്തളം എന്നിവയാണ് സാമന്തയുടേതായി അണിയറയിലുള്ളത്. താങ്ക്യു ആണ് നാഗചൈതന്യയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം