നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നദിയ മൊയ്തു. സിനിമകളില്‍ സജീവമല്ലെങ്കില്ഡ സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ പങ്ക് വക്കാറുണ്ട്. ഇപ്പോഴിതാ വീട്ടിലെ ചുമരില്‍ ചോക്ക് ആര്‍ട്ട് ഡ്രോയിംഗ് ചെയ്യുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് നാദിയ.
വളരെ ആര്‍ട്ടിസ്റ്റിക്കായി ജീവിതത്തിലെ ഏറ്റവും വലിയ ഒരു തത്വമാണ് ചോക്ക് ആര്‍ട്ട് ഡ്രോയിംഗിലൂടെ താരം പങ്കുവച്ചിരിക്കുന്നത്. ''രഹസ്യ ഘടകം എപ്പോഴും സ്നേഹമാണ്'' എന്നാണ് താരം ചെറി?യൊരു ആര്‍ട്ട് വര്‍ക്കിലൂടെ കുറിച്ചിരിക്കുന്നത്. താരത്തിന്റെ ഡ്രോയിംഗും കൈയക്ഷരവും മിക്കവരും കമന്റുകളിലൂടെ പ്രശംസിക്കുന്നുണ്ട്.
ഷിരീഷ് ഗോഡ്ബോലെ വിവാഹം ചെയ്ത ശേഷം രണ്ട് പെണ്മക്കളും കുടുംബവുമായി താരം സിനിമയില്‍ നിന്ന് വിട്ടു നില്ക്കുകയാണ്യ അഭിനയ രംഗത്ത് നിന്ന് ഒരു ബ്രേക്ക് എടുത്ത താരം എം. കുമരന് /െീ മഹാലക്ഷ്മി എന്ന തമിഴ് ചിത്രത്തിലൂടെയാണ് വീണ്ടും തിരിച്ചെത്തിയത്. ജയം രവിയുടെ അമ്മയുടെ വേഷം ആയിരുന്നു നദിയ മൊയ്തു ചെയ്തത്. ഇടയ്ക്കി?ടെ സിനിമകളില്‍ താരത്തിന്റെ സാന്നിധ്യം കാണാറുണ്ട്.