Latest News

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ഇംഗ്ലീഷില്‍ ഒരുങ്ങുന്നു; പുതുതായി ചേര്‍ത്ത രണ്ട് രംഗങ്ങള്‍ക്കൊപ്പം 'ഛോട്ടാ ചേതന്‍ 3ഡി എന്ന പേരില്‍ റിലീസിന്; കാന്‍ ചലച്ചിത്രമേളയിലും ചിത്രം പ്രദര്‍ശനത്തിന്

Malayalilife
മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ഇംഗ്ലീഷില്‍ ഒരുങ്ങുന്നു; പുതുതായി ചേര്‍ത്ത രണ്ട് രംഗങ്ങള്‍ക്കൊപ്പം 'ഛോട്ടാ ചേതന്‍ 3ഡി എന്ന പേരില്‍ റിലീസിന്; കാന്‍ ചലച്ചിത്രമേളയിലും ചിത്രം പ്രദര്‍ശനത്തിന്

ന്ത്യന്‍ സിനിമയില്‍ ത്രീഡി സിനിമകളില്‍ വിപ്ലവത്തുടക്കമിട്ട മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ മാറ്റങ്ങളോടെ റിലീസിന്. 1984ല്‍ തയാറാക്കിയ ചിത്രം കാലത്തിനൊത്ത മാറ്റങ്ങളുമായി മറ്റൊരു റിലീസിന് തയാറെടുക്കുകയാണ്. ഇംഗ്ലീഷില്‍ ഒരുങ്ങുന്ന ചിത്രം പുതുതായി കൂട്ടിച്ചേര്‍ത്ത രണ്ട് രംഗങ്ങള്‍ക്കൊപ്പമാണ് റിലീസിന് തയാറെടുക്കുന്നത്. 'ഛോട്ടാ ചേതന്‍ 3D'എന്ന പേരിലാണ് ചിത്രം വീണ്ടും ഒരുങ്ങുക. 

ഇംഗ്ലണ്ടിലെ സാലിസ്ബറിയില്‍ നടക്കുന്ന രംഗവും ബ്രിട്ടീഷ് ബംഗ്ലാവില്‍ നടക്കുന്ന മറ്റൊരു ദൃശ്യവും ചിത്രത്തില്‍ പുതിയതായി ചേര്‍ത്തിരിക്കുന്നു. കാന്‍ ചലച്ചിത്ര മേളയില്‍ മലയാളത്തിന്റെ അഭിമാന ചിത്രം ഇംഗ്ലീഷ് ഭാഷയില്‍ പ്രദര്‍ശിപ്പിക്കും.ട

ഷെര്‍ലിന്‍ റഫീഖ് സംഭാഷണങ്ങള്‍ രചിക്കുന്നു. ലിഡിയന്‍ നാദസ്വരം സംഗീതം നല്‍കിയ ചിത്രത്തില്‍ രംഗനാഥ് രവി സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നു. ഇംഗ്ലീഷ് ഭാഗത്തിനായി തെയ്യം രംഗം ഷൂട്ട് ചെയ്യുന്ന ജിജോ പുന്നൂസിന്റെ വീഡിയോ കുറച്ചുനാളുകള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അഹ്മദ് ഗോള്‍ച്ചിങ്, നവോദയ അപ്പച്ചന്‍ എന്നിവര്‍ക്കായി ഈ ചിത്രം സമര്‍പ്പിച്ചിരിക്കുന്നു.

ടെസ് ജോസഫും സംഘവുമാണ് ഡബ്ബിങ് നിര്‍വഹിച്ചിട്ടുള്ളത്. ഗാനങ്ങള്‍ക്ക് പിന്നില്‍ രവിന്ദ് സംഘ, സയനോര, അല്‍ഫോണ്‍സ് എന്നിവരുമുണ്ട്. Druid സീക്വന്‍സുകള്‍ അല്‍ത്താഫ് ഹുസൈന്‍, സെബിന്‍ തോമസ്, സ്റ്റെഫി സേവിയര്‍, അനീഷ് ചന്ദ്രന്‍, പട്ടണം റഷീദ്, ജൈനുല്‍ ആബ്ദീന്‍, സുരഭി, ആശിഷ് മിത്തല്‍ എന്നിവര്‍ കൈകാര്യം ചെയ്തിരിക്കുന്നു. ജി. ബാലാജിയാണ് കളറിസ്റ്റ്. എം. നജീബ്, സി.വി. സാരഥി, സുരേഷ് കാന്തന്‍, എന്‍.ജി. ജോണ്‍ എന്നിവരാണ് ഇത്തരമൊരു ഉദ്യമത്തിന് പ്രചോദനം.

ജിജോ പുന്നൂസ് സംവിധാനം ചെയ്ത 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' 1984 ലാണ് റിലീസ് ചെയ്യുന്നത്. ഈ ചിത്രം പുനഃരാവിഷ്‌കരിച്ച് 1997 ല്‍ റീ-റിലീസ് ചെയ്തിരുന്നു. ഇതില്‍ നടന്‍ കലാഭവന്‍ മണിയും ഉണ്ടായിരുന്നു. രണ്ടാമത്തെ റിലീസില്‍ മലയാളത്തിലെ ആദ്യ ഡി.ടി.എസ്. ചിത്രം എന്ന ക്രെഡിറ്റ് സ്വന്തമാക്കി. നവോദയ സ്റ്റുഡിയോയുടെ ബാനറില്‍ നവോദയ അപ്പച്ചന്‍ ആണ് ഈ ചിത്രം നിര്‍മ്മിച്ചത്.
 

my dear kuttichathan chota chetan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES