ചെന്നൈ: സംഗീതസംവിധായകൻ എസ് ബാലകൃഷ്ണൻ അന്തരിച്ചു. കാൻസർ ബാധിച്ച് ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് ചെന്നൈ നീലാങ്കരയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം സംസ്‌കാരം ഇന്ന് വൈകിട്ട് ബസന്റ് നഗർ വൈദ്യുതി ശ്മശാനത്തിൽ നടക്കും.
ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, റാംജി റാവ് സ്പീക്കിങ്, വിയറ്റ്‌നാം കോളനി, മഴവിൽകൂടാരം, കിലുക്കാം പെട്ടി, ഇഷ്ടമാണ് നൂറ് വട്ടം, ആകാശത്തിലെ പറവകൾ, ഗൃഹപ്രവേശം എന്നീ പ്രമുഖ ചിത്രങ്ങളുടെ സംഗീതസംവിധായകനാണ്. 2011ൽ പുറത്തിറങ്ങിയ മൊഹബത്താണ് സംഗീതം നൽകിയ അവസാനത്തെ സിനിമ. ശ്രീവൽസൻ, വിമൽ ശങ്കർ എന്നിവരാണ് മക്കൾ