Latest News

പ്രിയദർശന്റെ ആ സൂപ്പര്ഹിറ് ദിലീപ് ചിത്രത്തിൽ എന്തുകൊണ്ട് മുകേഷ് ഇല്ലായിരുന്നു; കാരണം കേട്ട് ഇന്നും അഭിമാനിക്കുന്നു മുകേഷ്

Malayalilife
topbanner
പ്രിയദർശന്റെ ആ സൂപ്പര്ഹിറ് ദിലീപ് ചിത്രത്തിൽ എന്തുകൊണ്ട് മുകേഷ് ഇല്ലായിരുന്നു; കാരണം കേട്ട് ഇന്നും അഭിമാനിക്കുന്നു മുകേഷ്

മ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളുടെ സിനിമകളിൽ കുറെയധികം നാളുകളിൽ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച നടനാണ് മുകേഷ്. ഗോഡ്ഫാദര്‍, ഇന്‍ഹരിഹര്‍ നഗര്‍, റാംജിറാവ് സ്പീക്കിംഗ് പോലുളള മുകേഷ് സിനിമകളെല്ലാം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. പണ്ടുമുതലേ പ്രിയദർശൻ സിനിമകളിലൂടെയാണ് മുകേഷ് സിനിമയിൽ സ്ഥാനം ഉറപ്പിച്ചു തുടങ്ങിയത്. മോഹന്‍ലാല്‍-മുകേഷ് കൂട്ടുകെട്ടിലുളള പ്രിയദർശൻ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇന്നും പ്രേക്ഷകർ കണ്ടു ചിരിച്ചു ഉല്ലസിക്കുന പല സിനിമകയിലും മുകേഷ് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കരിയറിന്റെ തുടക്കത്തില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബോയിങ് ബോയിങ് എന്ന ചിത്രം മുകേഷിന്റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു.

വെട്ടം എന്ന സൂപ്പർ ഹിറ്റ് പ്രിയദർശൻ ചിത്രത്തിൽ ഒട്ടുമിക്ക എല്ലാ താരങ്ങളും ഉണ്ടായിരുന്നു. അതിൽ എന്തുകൊണ്ട് പ്രിയന്റെ എല്ലാ സിനിമയിലുമുള്ള മുകേഷില്ല എന്നുള്ള ചോദ്യം വന്നപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു. ഞാന്‍ മുകേഷിനെ വിളിക്കുമ്പോള്‍ ആ വേഷം മറ്റൊരാള്‍ക്കും ചെയ്യാന്‍ കഴിയില്ല എന്ന് ബോധ്യപ്പെടുമ്പോള്‍ മാത്രമാണ് എന്റെ സിനിമയിലേക്ക് മുകേഷിനെ വിളിക്കുളളു. ഈ സിനിമയില്‍ അങ്ങനെയൊരു വേഷം ഇല്ലാത്തതുകൊണ്ടാണ് ഞാന്‍ മുകേഷിനെ വിളിക്കാതിരുന്നത്. പ്രിയന്‍ അങ്ങനെ പറഞ്ഞപ്പോള്‍ അതെനിക്ക് ഒരു നടനെന്ന നിലയില്‍ അഭിമാനം തോന്നിയ കാര്യമാണ് എന്നാണ് മുകേഷ് ഇതിനെ പറ്റി പറയുന്നത്. 

ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയുന്ന ബഡായ് ബംഗ്ലാവ് എന്ന ഷോയിലെ പ്രധാന  അംഗമാണ്. മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒരുമിക്കുന്ന ചിത്രത്തില്‍ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. മരക്കാറിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്ന് അവതരിപ്പിക്കുന്നത് നടന്‍ മുകേഷാണ്. പ്രശസ്ത നാടക നടനും, നാടകസം‌വിധായകനും ആയ ഒ.മാധവന്റെ മകനാണ് ഇപ്പോൾ മലയാളത്തിലെ നടൻ മുകേഷ്. മുകേഷിന്റെ ചെറുപ്പകാലത്തിലെ പേരു് മുകേഷ് ബാബു എന്നായിന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം നിയമസഭാ മണ്ഡലത്തിൽ നിന്ന് സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ച മുകേഷ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.

mukesh priyadarshan movie hit vettam malayalam

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES