Latest News

ഗൗരവമേറിയ പ്രതിസന്ധികളില്‍ ചേട്ടന്‍ ഒരു വലിയ സ്വാന്തനമായിരുന്നു; നിലപാടുകളില്‍ മായം ചേര്‍ക്കാത്ത എന്റെ പ്രിയപ്പെട്ട കലാകാരന്  അന്ത്യാഭിവാദ്യങ്ങള്‍; അനുശോചനം അറിയിച്ച് മുകേഷ്

Malayalilife
 ഗൗരവമേറിയ പ്രതിസന്ധികളില്‍ ചേട്ടന്‍ ഒരു വലിയ സ്വാന്തനമായിരുന്നു; നിലപാടുകളില്‍ മായം ചേര്‍ക്കാത്ത എന്റെ പ്രിയപ്പെട്ട കലാകാരന്  അന്ത്യാഭിവാദ്യങ്ങള്‍; അനുശോചനം അറിയിച്ച് മുകേഷ്

ടന്‍ ഇന്നസെന്റിന് അനുസ്മരണമറിയിച്ച് നടനും എം എല്‍ എയുമായ മുകേഷ്. തനിക്ക് ജേഷ്ഠസോഹദരനെ പോലെയായിരുന്നു ഇന്നസെന്റ് എന്നും പതിറ്റാണ്ടുകളായുള്ള ബന്ധമാണ് അദ്ദേഹത്തോടൊപ്പമെന്നും മുകഷ് കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുകേഷിന്റെ പ്രതികരണം.

മുകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

വിട, സിനിമയിലെപ്പോലെ ജീവിതത്തിലും നര്‍മ്മം കാത്തുസൂക്ഷിച്ചിരുന്നുവെങ്കിലും... ഗൗരവമേറിയ പ്രതിസന്ധികളില്‍ ചേട്ടന്‍ ഒരു വലിയ സ്വാന്തനമായിരുന്നു... പതിറ്റാണ്ടുകളുടെ ഊഷ്മള ബന്ധം.. സുഖമില്ലാതെ ഇരുന്നിട്ട് കൂടി രണ്ടാമതും എനിക്കുവേണ്ടി കൊല്ലത്ത് പ്രചാരണത്തിന് എത്തിയിരുന്നു... നിലപാടുകളില്‍ മായം ചേര്‍ക്കാത്ത എന്റെ പ്രിയപ്പെട്ട കലാകാരന്, ജേഷ്ഠസഹോദരന്, അന്ത്യാഭിവാദ്യങ്ങള്‍.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 10:30ഓടെയായിരുന്നു അന്ത്യം. കൊവിഡ് ബാധയെ തുടര്‍ന്നുള്ള ശ്വസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാത്തതും ഹൃദയാഘാതവുമാണ് മരണത്തിന് കാരണമായതെന്ന് ഇന്നലെ രാത്രി ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

 

mukesh post about innocent

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES