ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സീതാരാമത്തില്‍ സീതാലക്ഷ്മിയായി എത്തി മലയാളത്തിനും പ്രിയങ്കരിയാണ് മൃണാല്‍ താക്കൂര്‍. ഇപ്പോളിതാ ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്നതിനെപ്പറ്റി താരം പങ്ക് വച്ചതാണ് ശ്രദ്ധ നേടുന്നത്.
റൊമാന്റിക്ക് രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ഒട്ടും കംഫര്‍ട്ട് അല്ലെന്ന് താരം പറഞ്ഞു.
ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്നത് മാതാപിതാക്കള്‍ക്ക് ഇഷ്ടമല്ല. അതിനാല്‍ അത്തരം രംഗങ്ങള്‍ ചെയ്യാന്‍ ഭയമാണ്. ആ സിനിമയില്‍ അഭിനയിക്കില്ലെന്ന് പറയേണ്ടിയും വന്നു. പക്ഷേ എത്രകാലം എനിക്ക് അങ്ങനെ പറയാന്‍ സാധിക്കും. ഒടുവില്‍ വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കാന്‍ തീരുമാനിച്ചു. ചുംബന രംഗം ഉണ്ടെന്ന് കരുതി സിനിമ ഉപേക്ഷിക്കാനാകില്ല. സ്‌ക്രിപിറ്റ് ആവശ്യപ്പെടുന്നതിന് തയ്യാറാണ്. നമുക്ക് കംഫര്‍ട്ട് അല്ലെങ്കില്‍ അത് പറയാം. പക്ഷേ എനിക്ക് ആ കാരണം കൊണ്ട് സിനിമ തന്നെ നഷ്ടപ്പെട്ടുവെന്നും നടി പറഞ്ഞു.
നവജ്യോത് ഗുല്യത്തി സംവിധാനം ചെയ്യുന്ന പൂജ മേരി ജാന്‍ ആണ് മൃണാളിന്റെ പുതിയ ചിത്രം