കൊച്ചിൻ ഹോസ്റ്റലിൽ നടന്ന ഒരു കൊലപാതകം സിനിമയാകുന്നു; പുതുമയാർന്ന പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന “കേരള എക്സ്പ്രസ്സ്” സിനിമയുടെ ചിത്രീകരണം പുനനാരംഭിക്കുന്നു

Malayalilife
topbanner
കൊച്ചിൻ ഹോസ്റ്റലിൽ നടന്ന ഒരു കൊലപാതകം സിനിമയാകുന്നു; പുതുമയാർന്ന പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന “കേരള എക്സ്പ്രസ്സ്” സിനിമയുടെ ചിത്രീകരണം പുനനാരംഭിക്കുന്നു

കൊച്ചിൻ ഹോസ്റ്റലിൽ നടന്ന ഒരു കൊലപാതകം സിനിമയാകുന്നു.പുതുമുഖ താരങ്ങളെ അണിനിരത്തി നവാഗത സംവിധായകൻ അക്ഷയ് അജിത് ഒരുക്കുന്ന “കേരള എക്സ്പ്രസ്സ്” ചിത്രീകരണം ഉടനെ കൊച്ചിയിൽ ആരംഭിക്കും.ലോക് ഡൗൺ മൂലം നിറുത്തി വച്ച ചിത്രീകരണം വീണ്ടുതുടങ്ങുകയാണ്.

പുതുമയാർന്ന പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന “കേരള എക്സ്പ്രസ്സ്” സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ തുടക്കമാകുകയാണ്. ആദിദേവ് സിനിമാസിന്റെ ബാനറിൽ ഷംസുദ്ദീൻ എം. നിർമ്മിക്കുന്ന “കേരള എക്സ്പ്രസ്സ്” നവാഗതനായ അക്ഷയ് അജിത് സംവിധാനം ചെയ്യുന്നു. ശ്രദ്ധേയങ്ങളായ ഒട്ടേറെ ഷോർട് ഫിലിമുകൾ സംവിധാനം ചെയ്ത അക്ഷയ് അജിത്തിന്റെ പ്രഥമ ചിത്രമാണ് “കേരള എക്സ്പ്രസ്സ്”. പുതുമുഖ താരങ്ങൾക്കുപുറമേ മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. പ്രണയവും സൗഹൃദവും ഇതിവൃത്തമാക്കി മലയാളത്തിൽ ഒട്ടേറെ സിനിമകൾ വന്നിട്ടുണ്ടെങ്കിലും അതിൽനിന്നെല്ലാം വ്യത്യസ്തമാണ് “കേരള എക്സ്പ്രസ്സ്” എന്ന് സംവിധായകൻ വ്യക്തമാക്കി. സൗഹൃദ കൂട്ടായ്മയുടെ കഥയാണ് ചിത്രം പറയുന്നത്. അവരുടെ ഒത്തുചേരലിന്റെ ഇടമാണ് “കേരള എക്സ്പ്രസ്സ്” എന്ന കോഫീ ഷോപ്പ്. സൗഹൃദത്തിന് പുറമെ പ്രണയവും ഈ കൂട്ടായ്മയുടെ ബന്ധങ്ങളെ കൂടുതൽ ദീപ്തമാക്കുന്നു. പുതുതലമുറയുടെ എല്ലാ അഭിരുചികളുമുള്ള ഈ കൂട്ടായ്‍മയിൽ ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്ന പഴയ തലമുറയുടെ നന്മകളുമുണ്ടെന്നത് മറ്റൊരു പുതുമയാണ്. 

ചുറ്റും നടക്കുന്ന സംഭവങ്ങളോടും വ്യക്തികളുടെ പ്രയാസങ്ങളോടും ഇവർ പ്രതികരിക്കുന്നു. അങ്ങനെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ന്യൂജെൻ കൂട്ടായ്‌മ കൂടിയാണ് ഈ കളിക്കൂട്ടുകാർ. അടിച്ചുപൊളി കൂട്ടുകെട്ടാണെങ്കിലും അവരിൽ നന്മയുടെ പ്രകാശമുണ്ട്. അതുകൊണ്ടാണ് അവർക്കിടയിലേക്ക് യാദൃശ്ചികമായി കടന്നുവന്ന ഒരു യുവതിയുടെ സംഘർഷഭരിതമായ ജീവിതത്തിന് കൈത്താങ്ങാവാൻ അവർ തയ്യാറായത്. ഇഷാൻ ദേവ് ആണ് ചിത്രത്തിൽ നായകൻ. (മനു) നായിക ബോളിവുഡിലെ ശ്രദ്ധേയ താരം മൻപ്രീത് ആണ്. (മിഴി) സംവിധായകൻ അക്ഷയ് അജിത് ശ്രദ്ധേയമായ വേഷവും ചെയ്യുന്നുണ്ട്. മനുഷ്യബന്ധങ്ങളുടെ കഥ പറയുന്ന “കേരള എക്സ്പ്രസ്സ്” സസ്പെൻസും ത്രില്ലും ആക്ഷനുമുള്ള ഒരു ഫാമിലി എന്റർടൈനറാണ്. ഒരു കൂട്ടായ്മയിലെ രസകരമായ സംഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് ആകസ്മികമായി കടന്നുവരുന്ന ഒരു സംഭവം ചിത്രത്തെ അടിമുടി മാറ്റിമറിക്കുകയാണ്. പുതുമയും ഒട്ടേറെ വ്യത്യസ്തതകളുമുള്ള “കേരള എക്സ്പ്രസ്സ്” പ്രേക്ഷകർക്ക് നവ്യാനുഭവമായിരിക്കും. കുടുംബ പ്രേക്ഷകർക്ക് ഏറെ സന്തോഷം തോന്നിപ്പിക്കുന്ന ചിത്രമായിരിക്കും “കേരള എക്സ്പ്രസ്സ്” എന്ന് സംവിധായകൻ അജയ് അജിത് ചൂണ്ടിക്കാട്ടുന്നു. കൊച്ചി, ബാംഗ്ലൂർ, പാലക്കാട് എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂർത്തീകരിക്കുന്നത്.


 

movie kerala express shooting retarted

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES