അര്‍ജുന്‍ അശോകനെ കേന്ദ്ര കഥാപാത്രമാക്കി വി .എസ് അഭിലാഷ് സംവിധാനം ചെയ്യുന്ന ഓളം മോഷന്‍ റിലീസ് ചെയ്തു. അര്‍ജുന്‍ അശോകനും ഹരിശ്രീ അശോകനും അവരുടേതായ പേരുകളില്‍ തന്നെ ചിത്രത്തില്‍ അച്ഛനും മകനുമായി വേഷമിടുന്നു എന്നതാണ് പ്രത്യേകത.
ലെന, ബിനു പപ്പു, നോബി മാര്‍ക്കോസ്, സുരേഷ് ചന്ദ്രമേനോന്‍, പൗളി വത്സന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. പുനത്തില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൗഫല്‍ പുനത്തില്‍ ആണ് നിര്‍മ്മിക്കുന്നത്. സസ്‌പെന്‍സ് ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ലെനയും വി. എസ്. അഭിലാഷും ചേര്‍ന്ന് ഒരുക്കുന്നു. ഛായാഗ്രഹണം നീരജ് രവി ആന്‍ഡ് അഷ്‌കര്‍. എഡിറ്റിംഗ് - ഷംജിത്ത് മുഹമ്മദ്.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശശി പൊതുവാള്‍. പി.ആര്‍.ഒ - മഞ്ജു ഗോപിനാഥ്.