രജനികാന്തിനൊപ്പം ജയിലറില്‍ മോഹന്‍ലാല്‍ എത്തും; ആദ്യ സ്റ്റില്‍ പുറത്ത് വിട്ട് നിര്‍മ്മാതാക്കള്‍; ഹൈദരാബാദ് ലൊക്കേഷനില്‍ ജോയ്ന്‍ ചെയ്ത് നടന്‍

Malayalilife
രജനികാന്തിനൊപ്പം ജയിലറില്‍ മോഹന്‍ലാല്‍ എത്തും; ആദ്യ സ്റ്റില്‍ പുറത്ത് വിട്ട് നിര്‍മ്മാതാക്കള്‍; ഹൈദരാബാദ് ലൊക്കേഷനില്‍ ജോയ്ന്‍ ചെയ്ത് നടന്‍

ജനികാന്ത് ചിത്രം 'ജയിലറി'ല്‍ മോഹന്‍ലാല്‍ എത്തുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ മറ്റൊരു ചിത്രം കൂടി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മോഹന്‍ലാലിന്റെ ജയിലര്‍ ലുക്കാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സാണ് പുതിയ ചിത്രം പുറത്ത് വിട്ടത്. ഒരു വിന്റേജ് ലുക്കിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹൈദരാബാദില്‍ നടക്കുന്ന ഷെഡ്യൂളില്‍ രജനികാന്ത് ജോയിന്‍ ചെയ്തിട്ടുണ്ട്. മോഹന്‍ലാലും ഈ ഷെഡ്യൂളിന്റെ ഭാഗമാകും എന്നാണ് വിവരം.

അരക്കൈയന്‍ പ്രിന്റഡ് ഷര്‍ട്ടും പ്ലെയിന്‍ ഗ്ലാസും കൈയില്‍ ഇടിവളയുമായി സ്‌റ്റൈലിഷ് ഗെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ഏതാനും ദിവസങ്ങളുടെ ചിത്രീകരണം മാത്രമാകും മോഹന്‍ലാലിന് ഉണ്ടാകുക. ചിത്രത്തില്‍ നിര്‍ണായകമാകുന്ന അതിഥി വേഷത്തിലാണ് താരം എത്തുന്നതെന്നാണ് വിവരം. തമിഴിലെ യുവസംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറാണ് ജയിലര്‍ ഒരുക്കുന്നത്.

ചിത്രത്തില്‍ ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. ശിവരാജ്കുമാര്‍, രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അനിരുദ്ധ് രവി ചന്ദറാണ് സംഗീതം. ഛായാഗ്രഹണം വിജയ് കാര്‍ത്തിക് കണ്ണന്‍.തമന്ന ഭാട്ടിയ ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

രജനികാന്തിന്റെ 169ാമത്തെ ചിത്രമാണ് ജയിലര്‍. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ജയിലര്‍. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sun Pictures (@sunpictures)

mohanlals look in jailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES