നടന്‍ മണികഠ്ണന്റെ മകന് പിറന്നാള്‍ ആശംസയുമായി മോഹന്‍ലാല്‍. മലൈക്കോട്ടൈ വാലിബന്റെ രാജസ്ഥാന്‍ സെറ്റില്‍ വെച്ചാണ് മോഹന്‍ലാല്‍ വീഡിയോ സന്ദേശത്തിലൂടെ മണികഠ്ണന്റെ മകന് ആശംസകള്‍ നേര്‍ന്നത്. മണികണ്ഠന്‍ തന്നെയാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
'പിറന്നാള്‍ ആശംസകള്‍ ഇസൈ മണികണ്ഠന്‍.ഒരുപാട് സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഹാപ്പി ബര്‍ത്ത് ഡേ. ഞാന്‍ ആരാണെന്ന് കുറച്ച് വലുതാകുമ്പോള്‍ അച്ഛനോട് ചോദിച്ചാല്‍ പറഞ്ഞ് തരും. കേട്ടോ. എല്ലാവിധ ഐശ്വര്യങ്ങളും സന്തോഷവും സമാധാനവും എല്ലാം ഈശ്വരന്‍ തരട്ടെ', ആശംസ അറിയിച്ച് മോഹന്‍ലാല്‍ പറഞ്ഞു.
മോഹന്‍ലാലിന് മണികണ്ഠന്‍ നന്ദിയും അറിയിച്ചു. മോഹന്‍ലാലും സംഘവും നോരത്തെ പുതുമുഖ നടന്‍ മനോജ് മോസെസിന്റെ പിറന്നാള്‍ ദിനം ആഘോഷമാക്കിയിരുന്നു. ആ വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തിരുന്നു. മോഹന്‍ലാല്‍, ലിജോ ജോസ് പെല്ലിശ്ശേരി, ഹരീഷ് പേരടി, മണികണ്ഠന്‍ ആചാരി എന്നിവര്‍ക്കൊപ്പം മറ്റ് അണിയറപ്രവര്‍ത്തകരും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.