മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിനു അഭിനയത്തിനു പുറമെ പാചക കലയിലും താത്പര്യമുണ്ട്. പാചകം ചെയ്യുന്ന താരത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പലതവണ ശ്രദ്ധ നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസംഫിറ്റ്‌നെസ്സിന്റെ ഭാഗമായുള്ള പാചക പരീക്ഷണത്തിലേര്‍പ്പെടുന്ന താരരാജാവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.ഫിറ്റ്‌നസ് ട്രെയിനര്‍ ഡോക്ടര്‍ ജെയ്‌സണ്‍ പോള്‍സണാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
'പാലാപ്പള്ളി' എന്ന പാട്ടും ബാക്ക്ഗ്രൗണ്ടില്‍ വീഡിയോയ്‌ക്കൊപ്പം നല്‍കിയിട്ടുണ്ട്. ഗട്ട് ഹെല്‍ത്തിനു പ്രാധാന്യം കൊടുക്കുന്ന വെയ്റ്റ് ലോസ് ഫിറ്റ്‌നസ് ട്രെയിനറാണ് ജെയ്‌സണ്‍. മുന്‍പും മോഹന്‍ലാലിനൊപ്പമുള്ള വീഡിയോകള്‍ ജെയ്‌സണ്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
മോഹന്‍ലാലിന്റെ പാചക വിഡിയോകള്‍ എല്ലാം സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റാണ്. ഭക്ഷണം ആസ്വദിക്കുക മാത്രമല്ല പാചകത്തില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യാറുണ്ട് താരം . ജാപ്പനീസ് കുക്കിങ് സ്‌റ്റൈലായ തെപ്പിനാക്കി രീതിയില്‍ ചെമ്മീന്‍ പാചകം, മസാലകള്‍ വളരെ കുറച്ചു ചേര്‍ത്തുള്ള ചിക്കന്‍, ഫ്‌ലാംബേ സ്‌റ്റൈലിലുള്ള മീന്‍ രുചികള്‍ എന്നിവയൊക്കെ മുന്‍പു ത?ന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു.
കൂടാതെ ഈറ്റ് കൊച്ചി ഈറ്റ എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയും മോഹന്‍ലാല്‍ തന്റെ ഇഷ്ട ഭക്ഷണ വിശേഷങ്ങള്‍ പങ്ക് വച്ചിരുന്നു.തനിക്ക് ഭക്ഷണത്തില്‍ അങ്ങനെ നിര്‍ബന്ധങ്ങളില്ലെന്നും ഏറ്റവും ഇഷ്ടം ജാപ്പനീസ് വിഭവങ്ങളാണെന്നും മോഹന്‍ലാല്‍ പറയുന്നു. വീട്ടില്‍ ഒരു ജാപ്പനീസ് അടുക്കള തന്നെ തന്റെ ഇഷ്ട ഭക്ഷണങ്ങള്‍ പാകം ചെയ്യാന്‍ മോഹന്‍ലാല്‍ ഒരുക്കിയിട്ടുണ്ട്. ജാപ്പനീസ് വിഭവങ്ങളില്‍ അധികം മസാല ചേര്‍ക്കാത്തതു കൊണ്ടാണ് തനിക്ക് അവയോട് ഒരു പ്രത്യേക ഇഷ്ടമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
റാം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി മൊറോക്കോയില്‍ പോയപ്പോള്‍ കഴിച്ച ഭക്ഷണങ്ങളെപ്പറ്റിയും മോഹന്‍ലാല്‍ വാചാലനായി. തനിക്കു പാചകം ചെയ്യുവാന്‍ വളരെ ഇഷ്ടമാണെന്നുളള കാര്യം മോഹന്‍ലാല്‍ പല വേദികളിലും പറഞ്ഞിട്ടുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അവതാരകനായിരുന്ന മോഹന്‍ലാല്‍ മത്സരാര്‍ത്ഥികള്‍ക്കു ചില പാചക രീതികള്‍ പറഞ്ഞു കെടുക്കുന്നതു ഏറെ വൈറലായിരുന്നു