Latest News

നാടിന് അഭിമാനം; എഷ്യന്‍ അക്കാദമി അവാര്‍ഡ് സ്വന്തമാക്കിയ ബേസില്‍ ജോസഫിനെ പ്രശംസിച്ച് മോഹന്‍ലാല്‍; നടന് ആശംസകളുമായി സിനിമാ ലോകം

Malayalilife
നാടിന് അഭിമാനം; എഷ്യന്‍ അക്കാദമി അവാര്‍ഡ് സ്വന്തമാക്കിയ ബേസില്‍ ജോസഫിനെ പ്രശംസിച്ച് മോഹന്‍ലാല്‍; നടന് ആശംസകളുമായി സിനിമാ ലോകം

ലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് ഏഷ്യന്‍ അക്കാദമി അവാര്‍ഡില്‍ സംവിധായകനും നടനുമായ ബേസില്‍ ജോസഫ് സ്വന്തമാക്കിയത്. 16 രാജ്യങ്ങളിലെ സിനിമകളില്‍ നിന്ന് മിന്നല്‍ മുരളിയിലൂടെ ബേസില്‍ ജോസഫ് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയെടുത്തു.

സിംഗപ്പൂരില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം ബേസില്‍ സാമൂഹിക മാധ്യമത്തിലൂടെ സന്തോഷം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ബേസിലിനെ പ്രശംസിച്ച് മോഹന്‍ലാല്‍ പങ്കുവെച്ച ട്വീറ്റ് ആണ് ശ്രദ്ധേയമാകുന്നത്.

'അഭിനന്ദനങ്ങള്‍ പ്രിയ ബേസില്‍ ഈ അംഗീകാരം നമ്മുടെ നാടിന് അഭിമാനമാണ്.'-  ബേസില്‍ പുരസ്‌കാരം സ്വീകരിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട്  മോഹന്‍ലാല്‍  ട്വീറ്റ് ചെയ്യുകയായിരുന്നു.

സിംഗപ്പൂരില്‍ വച്ചു  നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ്സില്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു ബേസില്‍. ടൊവീനോ തോമസ് നായകനായി എത്തിയ മിന്നല്‍ മുരളി എന്ന സിനിമയുടെ സംവിധാനത്തിനാണ് ബേസിലിനേ തേടി ഇത്തരത്തില്‍ ഒരു അംഗീകാരമെത്തുന്നത്. 16 രാജ്യങ്ങളിലെ സിനിമകളില്‍ നിന്നാണ്  മിന്നല്‍ മുരളിയും ബേസിലും  നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ബേസില്‍ തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ ഈ വിവരം പങ്കു വച്ചത്.

ജെസിഐ ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്സണ്‍ അവാര്‍ഡും ബേസില്‍ നേടിയിരുന്നു. അമിതാഭ് ബച്ചന്‍, കപില്‍ ദേവ്, സച്ചിന്‍, പി ടി ഉഷ തുടങ്ങി നിരവധി ലോകപ്രശസ്തര്‍ കരസ്ഥമാക്കിയ അവാര്‍ഡ് ആണ് ബേസിലിനും സ്വന്തമായത്. ഇന്ത്യന്‍ സിനിമയുടെ വിശാല ലോകത്ത് അഭിനേതാവ്, സംവിധായകന്‍ എന്നീ നിലകളില്‍, ചുരുങ്ങിയ സമയത്തിനുള്ളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് ആഗോള ശ്രദ്ധ നേടിയ യുവ കലാകാരനുള്ള ജെസിഐ ഇന്ത്യയുടെ അംഗീകാരമാണ് ഈ പുരസ്‌കാരം. ഡിസംബര്‍ 27നു NATCON ഉദ്ഘാടന വേദിയില്‍ മറ്റു വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ നടന് അവാര്‍ഡ് സമ്മാനിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം, 'ജയ ജയ ജയ ജയ ഹേ' ആണ് ബേസില്‍ ജോസഫിന്റേതായി ഒടുവില്‍ റിലീസിനെത്തിയ ചിത്രം. ദര്‍ശന രാജേന്ദ്രന്‍ നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് വിപിന്‍ ദാസ് ആണ്. 

mohanlal praises basil joseph

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES