മമ്മൂട്ടി നായകനായി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കുഞ്ഞാലി മരക്കാരുടെ ക്യാരക്ടര്‍ ലുക് പുറത്തുവിട്ടു. ബാഹുബലി സിനിമക്ക് വേണ്ടി കലാ സംവിധാനമൊരുക്കിയ മനു ജഗദ് വരച്ച ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മുന്‍പ് മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഫസ് ലുക്ക് ചര്‍ച്ചയായിരുന്നു. ഇതോടെ മലയാളത്തിലെ രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്.
ചരിത്രത്തിലില്ലാത്ത തരത്തിലുള്ള മേക്ക് ഓവറാണ് മോഹന്‍ലാലിനെന്ന് മരക്കാറിന്റെ പോസ്റ്ററിനെതിരെ ഉയര്‍ന്ന പ്രധാന ആരോപണമായിരുന്നു. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ബൈദ്രാബാദ് റാമൂജി റാവു ഫിലിം സിറ്റിയില്‍ തുടരുകയാണ്. ചരിത്രത്തെ ദുര്‍വ്യാഖ്യാനം തരത്തിലുള്ള മേക്കോവറാണ് ലാലേട്ടന്റേതെന്ന് ചിത്രത്തിന്റെ ഫസ്ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നതോടെ പ്രധാന ആരോപണം ഉയര്‍ന്നിരുന്നത്. തലയില്‍ സിഖ് മതവിശ്വാസികളുടേതിന് തുല്യമായ കിരീടവും എല്ലാം അണിഞ്ഞാണ് മോഹന്‍ലാല്‍ ഫസ് ലുക്കില്‍ പ്രതൃക്ഷപ്പെട്ടത്. രണ്ടു താരരാജാക്കന്‍മാര്‍ മത്സരിച്ച് അഭിനയിക്കുന്ന ചിത്രമാണ് കുഞ്ഞാലി മരക്കാറും, മരക്കാര്‍ അറബിക്കടലിന്റെ സിംഹവും.
മരക്കാറിന്റെ ചിത്രീകരണം തുടങ്ങിയെങ്കിലും മമ്മൂട്ടി നായകനായി എത്തുന്ന ചിത്രത്തെക്കുറിച്ച് പിന്നീട് വാര്‍ത്തകള്‍ വന്നിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ചര്‍ച്ചയായ ചിത്രത്തിന്റെ ചുവട് പിടിച്ചാണ് പുതിയ വാര്‍ത്തകള്‍ വരുന്നത്. ബാഹുബലി സിനിമക്ക് വേണ്ടി കലാ സംവിധാനമൊരുക്കിയ മനു ജഗദ് വരച്ച ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
പായ്കപ്പലില്‍ യുദ്ധത്തിന് തയാറായി നില്‍ക്കുന്ന മെഗാസ്റ്റാറിന്റെ ഗംഭീര ക്യാരക്ടര്‍ ലുക് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന കുഞ്ഞാലിമരക്കാര്‍ ഹൈദരാബാദില്‍ ചിത്രീകരണം തുടങ്ങിയ സാഹചര്യത്തില്‍ മമ്മൂട്ടിയുടേതായി പുറത്തുവന്ന പുതിയ ചിത്രം ആരാധകര്‍ക്ക് വന്‍ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്.
പെന്‍സില്‍ കൊണ്ടാണ് മുഴുവന്‍ ചിത്രവും പൂര്‍ത്തീകരിച്ചത്. മുന്‍പ് കൊല്‍ക്കത്ത ന്യൂസ് എന്ന ചിത്രത്തിലെ കലാ സംവിധാനത്തിന് കേരള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കലാ സംവിധാനത്തിനുള്ള പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രത്തിന്റെ ക്യാരറ്റര്‍ പോസ്റ്റര്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ ഇനി കുഞ്ഞാലിമരക്കാറിന്റെ ചിത്രീകരണം ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.
എന്നാല്‍ ശങ്കര്‍ രാമകൃഷ്ണന്റെ അയ്യപ്പന് ശേഷമാകും കുഞ്ഞാലിമരക്കാര്‍ ഷൂട്ടിങ് ആരംഭിക്കുന്നതെന്ന് വാര്‍ത്തകള്‍ വന്നിരുന്നത്.ഇപ്പോള്‍ മമ്മൂട്ടി മാമാങ്കത്തിലേക്കാണ് ജോയിന്റ് ചെയ്യുന്നത്. മാമാങ്കത്തിന് പിന്നാലെ കുഞ്ഞാലിമരക്കാറും മമ്മൂട്ടി ചിത്രമായി ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.