Latest News

ഇപ്പോള്‍ വലിയ ഭാരം ഒഴിഞ്ഞുപോയപോലെ തോന്നുന്നു; വാട്‌സ് ആപ്പിനോട് വിടപറഞ്ഞ് മോഹന്‍ലാല്‍;   കാഴ്ചകള്‍ കാണാനും മനുഷ്യരെ അറിയാനും ഈ ഒഴിവാക്കല്‍ അത്യാവശ്യമാണെന്നും താരം 

Malayalilife
 ഇപ്പോള്‍ വലിയ ഭാരം ഒഴിഞ്ഞുപോയപോലെ തോന്നുന്നു; വാട്‌സ് ആപ്പിനോട് വിടപറഞ്ഞ് മോഹന്‍ലാല്‍;   കാഴ്ചകള്‍ കാണാനും മനുഷ്യരെ അറിയാനും ഈ ഒഴിവാക്കല്‍ അത്യാവശ്യമാണെന്നും താരം 

വാട്സാപ്പ് ഉപേക്ഷിച്ച് സമാധാവും സന്തോഷവും തിരിച്ച് പിടിച്ചെന്ന് മോഹന്‍ലാല്‍. ഒരു മാധ്യമവുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്. വാട്സാപ്പ് ഉപയോഗിച്ചതോടെ ജീവിതത്തില്‍ മറ്റു കാര്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്താനായെന്നും ധാരാളം സമയമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

അതോടെ പത്രവായനയും പുസ്തകവായനയും തിരിച്ചുവന്നു. അടുപ്പമുള്ളവരുമായി സംസാരിക്കാന്‍ വാട്സാപ്പ് ആവശ്യമില്ല. അത്യാവശ്യകാര്യങ്ങള്‍ക്കായി മെയില്‍ ഉപയോഗിക്കും വലിയ ഭാരം ഒഴിഞ്ഞു പോയ പോലെ തോന്നുന്നു അദ്ദേഹം വ്യക്തമാക്കി.

കാറില്‍ ഇരിക്കുമ്പോഴും വിമാനത്താവളത്തിലായാലും മുമ്പ് കാഴ്ച്ചകള്‍ കാണുകയും മനുഷ്യരെ അറിയുകയും ചെയ്യുമായിരുന്നു എന്നാല്‍ ഫോണില്‍ നോക്കിയിരിക്കാന്‍ തുടങ്ങിയതോടെ അതെല്ലാം നഷ്ടമായി. ഇപ്പോള്‍ എല്ലാവരും ഫോണ്‍ കാരണം തലകുനിച്ചാണ് ഇരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more topics: # mohanlal about whats app
mohanlal about whats app

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES