ഇരുപത്തി നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ദേവദൂതന്‍ സിനിമ വീണ്ടും കണ്ട സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍. ചിത്രത്തിന്റെ റി-റിലീസ് പുതിയ പോസ്റ്റര്‍ പങ്കുവച്ചായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍. ഒരു ദേവദൂതന്റെ അനുഗ്രഹം ഓരോ ഫ്രെയിമിലും സ്പര്‍ശിക്കുമ്പോള്‍ തോന്നി.അസാധാരണമായൊരു ചാരുത. മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍', മോഹന്‍ലാല്‍ കുറിച്ചു.
ചിത്രത്തിന്റെ ഫോര്‍ കെ പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിബി മലയലിന്റെ സംവിധാനത്തില്‍ 2000 ഡിസംബര്‍ 22ന് റിലീസ് ചെയ്ത ചിത്രം അന്ന് വന്‍ പരാജയമായിരുന്നെങ്കിലും പിന്നീട് കള്‍ട്ട് ക്ലാസിക്കായി മാറിയിരുന്നു.വിശാല്‍ കൃഷ്ണമൂര്‍ത്തിയായ മോഹന്‍ലാല്‍ എത്തുന്നു.
ജയപ്രദ,മുരളി, ജനാര്‍ദനന്‍, ജഗദീഷ്, വിനീത് കുമാര്‍, ശരത് , വിജയലക്ഷ്മി, ലെന, രാധിക, സാന്ദ്ര, ജിജോയി രാജഗോപാല്‍, രാജ കൃഷ്ണമൂര്‍ത്തി, ജോയ്‌സ്, രാമന്‍കുട്ടി വാര്യര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.രചന രഘുനാഥ് പലേരി . ഛായാഗ്രഹണം സന്തോഷ് തുണ്ടിയില്‍. സംഗീത സംവിധായകന്‍ വിദ്യാ സാഗര്‍ ഒരുക്കിയ ഗാനങ്ങള്‍ അന്നും ഇന്നും ഹിറ്റ് . കൈതപ്രം ആണ് ഗാനരചന. പി.ആര്‍. ഒ : പി. ശിവപ്രസാദ്