ബാലു വര്‍ഗീസിനെയും ഇന്ദ്രന്‍സിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാനു സമദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള. ചിത്രത്തിനു വേണ്ടി ഷഹബാസ് അമന്‍ പാടിയ മാപ്പിളപ്പാട്ട് ശൈലിയിലെ ഒരു ഗാനമാണ് ഇപ്പോള്‍ തരംഗമാകുന്നത്. ഗപ്പിയിലൂടെ ശ്രദ്ധ നേടിയ നന്ദന വര്‍മ്മ ഈ പാട്ടിലെത്തുന്നുണ്ട്.
അബൂബക്കര്‍ കോഴിക്കോട് ആണ് പകലന്തി കിനാവ് കണ്ടു എന്നു തുടങ്ങുന്ന ഈ പാട്ടിന്റെ സംഗീതത്തിന് പിന്നില്‍. ഷഹബാസ് അമനാണ് ആലാപനം. മുമ്പ് തിരുവനന്തപുരം ചാലയിലെ കോളനിയില്‍ നിന്ന് നാടുവിട്ട് മുംബൈയിലെ ബീവണ്ടി എന്ന സ്ഥലത്തേക്ക് ജോലി തേടിയെത്തിയ അബ്ദുള്ള അമ്പത് വര്‍ഷത്തിന് ശേഷം തന്റെ 65-ാം വയസില്‍ സ്വന്തം നാട്ടിലേക്ക് അലീമ എന്ന സ്ത്രീയെ അന്വേഷിച്ച് വരുന്നു. അവരെ തേടി കേരളം മുഴുവന്‍ അബ്ദുള്ള നടത്തുന്ന യാത്രയാണ് മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന ചിത്രം പറയുന്നത്.
തിരുവന്തപുരം മുതല്‍ വയനാട് വരെയുള്ള ജില്ലകളിലും മുംബൈയിലും ചിത്രീകരിച്ച ചിത്രം വൈകാതെ തീയേറ്ററുകളിലെത്തും.രഞ്ജി പണിക്കര്‍, ലാല്‍ ജോസ്, പ്രേംകുമാര്‍, കൊച്ചു പ്രേമന്‍, ശ്രീജിത്ത് രവി, ഇടവേള ബാബു, രചന നാരായണന്‍കുട്ടി, മാല പാര്‍വതി, അഞ്ജലി നായര്‍, നന്ദന വര്‍മ, അനു ജോസഫ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം-അന്‍സൂര്‍, ഗാനരചന: പി.കെ ഗോപി, ബാപ്പു വെള്ളിപ്പറമ്പ്, ഷാജഹാന്‍ ഒരുമനയൂര്‍. സംഗീതം: ഹിഷാം അബ്ദുല്‍ വഹാബ്, സാജന്‍.കെ.റാം.