മലയാളികളുടെ പ്രിയ നടനും അവതാരകനുമാണ് മിഥുന്‍ രമേശ്. അടുത്തിടെ ബെല്‍സ് പാഴ്‌സി രോഗം പിടിപെട്ട താരം, അതില്‍ നിന്നെല്ലാം മുക്തി നേടി തിരിച്ചെത്തിയിരിക്കുകയാണ്. ദുബൈയിലെ ഹിറ്റ് 96.7 ല്‍ ആര്‍ജെ കൂടിയായ മിഥുന്‍ കഴിഞ്ഞ ദിവസം ജോലിയില്‍ തിരികെ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ രോഗാവസ്ഥയെക്കുറിച്ച് നടന്‍ പങ്ക് വച്ച വാക്കുകളാണ് ്ശ്രദ്ധ നേടുന്നത്.
ഈ അസുഖം വന്നാല്‍ 24 മണിക്കൂറിനുള്ളില്‍ മരുന്ന് കഴിച്ചിരിക്കണമെന്നും അല്ലാത്തപക്ഷം കുറച്ച് പേര്‍ക്കെങ്കിലും പഴയ അവസ്ഥയിലേക്ക് മുഖം കൊണ്ടുവരാന്‍ പറ്റാതെയാകുമെന്നും മിഥുന്‍ പറഞ്ഞു. മിഥുന്റെ വാക്കുകള്‍ ഇങ്ങനെ.. 'ഒരു രണ്ട് മൂന്ന് ശതമാനം കൂടി ശരിയാകാനുണ്ട്. ആ അസുഖത്തെ കുറിച്ച് ചിന്തിക്കരുതെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. അസുഖം പിടിപെട്ടയുടന്‍ ചികിത്സിച്ചാല്‍ നൂറ് ശതമാനവും ബെല്‍സ് പാള്‍സി മാറും. കോമഡി ഉത്സവത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്ത് കണ്ണിന് ചെറിയ പ്രശ്‌നങ്ങള്‍ എനിക്ക് തോന്നുന്നുണ്ടായിരുന്നു. കണ്ണ് അടയാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. അന്ന് കണ്ണടയ്ക്കാന്‍ പറ്റുന്നില്ലായിരുന്നു. മാത്രമല്ല നാല്, അഞ്ച് ദിവസമായി ഉറക്കവും ഉണ്ടായിരുന്നില്ല.
യാത്രകള്‍ മുഴുവന്‍ കാറിലായിരുന്നു. അതുകൊണ്ട് കൂടിയായിരിക്കും ഈ അസുഖം വന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അസുഖത്തിന് ഒരു കാരണം എന്താണെന്നത് കൃത്യമായി പറയാന്‍ പറ്റില്ലെന്നും വിശ്രമമില്ലാത്ത യാത്രയും ചെവിയില്‍ അനിയന്ത്രിതമായി കാറ്റ് അടിക്കുന്നത് വരെ കാരണമാകുമെന്നും വേറെയും പലവിധ കാരണങ്ങള്‍ക്കൊണ്ടും ബെല്‍സ് പാള്‍സി വരും എന്നും താരം കൂട്ടിച്ചേര്‍ത്തു. 'ചെവിയില്‍ കാറ്റടിച്ചാലും മതി. ഇത്രയും യാത്ര ചെയ്തത് കൊണ്ടും തടിയുള്ളത് കൊണ്ടും ഇമ്യൂണിറ്റി കുറവായിരിക്കും അതുകൂടി ഒരു കാരണമായിരിക്കാമെന്നുമാണ് പറയുന്നത്.
' 'ആദ്യം ഞാന്‍ അസ്വസ്ഥതകള്‍ മൈന്‍ഡ് ചെയ്തില്ല. ഉറക്കക്കുറവിന്റെ പ്രശ്‌നമായിരിക്കും വൈകുന്നേരമാകുമ്പോള്‍ ശരിയാകുമെന്ന് കരുതി. പക്ഷെ വൈകുന്നേരം ആയപ്പോഴേക്കും അസ്വസ്ഥതകള്‍ കൂടി. ആശുപത്രിയില്‍ കാണിക്കാന്‍ പലരും പറഞ്ഞിട്ടും മൈന്‍ഡ് ചെയ്തില്ല ഞാന്‍. പിന്നെ പിറ്റേദിവസം രാവിലെ ഞാന്‍ വിതുരയിലുള്ള ഒരു ആശുപത്രിയില്‍ കാണിച്ചു. അവിടുത്തെ ഡോക്ടര്‍ പേടിച്ചിട്ട് മെഡിക്കല്‍ കോളേജില്‍ കാണിക്കാന്‍ പറഞ്ഞു. മുഖം കോടിയിരുന്നു. സെല്‍ഫി എടുത്ത് നോക്കിയപ്പോഴും പ്രശ്‌നങ്ങള്‍ തോന്നി. പിന്നെ ഉടന്‍ ആശുപത്രിയില്‍ കാണിച്ചു. എംആര്‍ഐ എടുത്തു. മൊത്തം സര്‍വീസ് ചെയ്ത് ഇറങ്ങി. ഈ അസുഖം വന്നാല്‍ 24 മണിക്കൂറിനുള്ളില്‍ മരുന്ന് നമ്മള്‍ കഴിച്ചിരിക്കണം. അല്ലാത്തപക്ഷം കുറച്ച് പേര്‍ക്കെങ്കിലും പഴയ അവസ്ഥയിലേക്ക് മുഖം കൊണ്ടുവരാന്‍ പറ്റാതെയാകും.
രണ്ട് വയസുള്ള കുട്ടിക്ക് വരെ ഈ അസുഖം വന്നിട്ടുണ്ട്. ?ഒരു കാരണം സ്‌പെസിഫിക്കായി ഈ അസുഖത്തിന് പറയാന്‍ പറ്റില്ല എന്നും മിഥുന്‍ പറഞ്ഞു. മുഖത്തെ അസുഖം 98 ശതമാനം ബേധമായതിനെ കുറിച്ച് സംസാരിച്ച് കഴിഞ്ഞ ദിവസം മിഥുന്‍ സോഷ്യല്‍മീഡിയയില്‍ എത്തിയിരുന്നു. കൂടാതെ മിഥുന് ബ്രേക്ക് നല്‍കിയ കോമഡി ഉത്സവത്തിലേക്കും താരം തിരികെ എത്തി.