ഇന്ത്യ മുഴുവന്‍ ഹിറ്റ് ആയ ഗാനമാണ് 'ആര്‍ആര്‍ആര്‍' ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനം. ഓസ്‌കാറില്‍ ഇന്ത്യക്ക് അഭിമാനമായതോടെ ഗാനം ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.കീരവാണിയുടെ സംഗീതത്തില്‍ എത്തിയ ഗാനത്തിന്റെ ചിത്രത്തിലെ ഡാന്‍സ് സ്റ്റെപ്പുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.
എന്നാലിപ്പോളിതാ നാട്ടു നാട്ടു ഗാനത്തിന്റെ ചുവടുകള്‍ക്കൊപ്പം നരസിംഹത്തിലെ എംജി ശ്രീകുമാറിന്റെ ഹിറ്റ് ഗാനം ധാംകിണക്ക ധില്ലം പാട്ടും ചേര്‍ത്ത വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുന്നത്.ഗാനവും രംഗങ്ങളും തമ്മില്‍ നല്ലവണ്ണം ചേര്‍ന്നു പോകുന്നുണ്ട്.
ധാംകിണക്ക ധില്ലം ഗാനം ആലപിച്ച ഗായകന്‍ എം ജി ശ്രീകുമാറാണ് വീഡിയോ പങ്കുവച്ചത്.ഓസ്‌ക്കാറിന്റെ നിറവില്‍ ധാംകിണക്ക ധില്ലം പാട്ടും. എഡിറ്റ് ചെയ്തവരെ സമ്മതിച്ചുഎന്നാണ് ശ്രീകുമാര്‍ കുറിച്ചത്. ഈ ഗാനത്തിലൂടെ മലയാള സിനിമയ്ക്ക് ഒരു ഓസ്‌കര്‍ ലഭിക്കുമായിരുന്നു, അടിപൊളി എഡിറ്റിങ്ങ് തുടങ്ങിയ കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്.