നടന് ഉണ്ണിമുകുന്ദന്റെ കരിയറില്‍ ആദ്യത്തെ ഹിറ്റ് സമ്മാനിച്ച സംവിധായകനാണ് വിഷ്ണു മോഹന്‍. വിഷ്ണു സംവിധാനം ചെയ്ത മേപ്പടിയാന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണിമുകുന്ദന്‍ കരിയറില്‍ തിളങ്ങിത്തുടങ്ങിയത്. ഇപ്പോഴിതാ, യുവ സംവിധായകനായ വിഷ്ണു മോഹന്‍ വിവാഹിതനാകുവാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്റെ മകള്‍ അഭിരാമിയാണ് വധു. വധൂ ഗൃഹത്തില്‍ വെച്ച് നടന്ന വിവാഹ നിശ്ചയം അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ വളരെ ലളിതമായ ചടങ്ങുകളോടെയാണ് നടന്നത്.
വിഷ്ണു മോഹന്റെ ആദ്യ സിനിമയിലെ നായകനും അടുത്ത സുഹൃത്തുമായ ഉണ്ണി മുകുന്ദനും വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. വിഷ്ണു മോഹന്റെയും അഭിരാമിയുടെയും വിവാഹം സെപ്റ്റംബര്‍ മൂന്നിന് ചേരാനെല്ലൂരില്‍ വെച്ച് നടക്കും. അമ്മു എന്നു വിളിക്കുന്ന അഭിരാമി ഇപ്പോള്‍ സിവില്‍ സര്‍വീസ് കോച്ചിംഗിന് പോവുകയാണ്. മെറൂണ്‍ ദാവണിയില്‍ നാടന്‍ സുന്ദരിയായാണ് അഭിരാമി വിവാഹ നിശ്ചയത്തിന് ഒരുങ്ങി എത്തിയത്. വെള്ള മുണ്ടും ജുബ്ബയുമായിരുന്നു വിഷ്ണുവിന്റെ വേഷം.
2022 ല്‍ പുറത്തിറങ്ങിയ മേപ്പടിയാന്‍ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു മോഹന്‍ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതനാകുന്നത്. വിഷ്ണു മോഹന്‍ തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദനുമായി സൗഹൃദത്തിലാകുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലും ആദ്യത്തെ സോളോ ഹിറ്റായിരുന്നു മേപ്പടിയാന്‍. ചിത്രം നിര്‍മിച്ചതും ഉണ്ണി തന്നെയായിരുന്നു. തിയേറ്ററില്‍ മികച്ച വിജയം നേടിയ ചിത്രത്തില്‍ വലിയ താരനിരയെയാണ് അണിനിരത്തിയത്.
പത്തനംതിട്ട അടൂര്‍ സ്വദേശിയായ വിഷ്ണു മോഹന്‍ ഇപ്പോള്‍ തന്റെ രണ്ടാം ചിത്രത്തിന്റെ പണിപ്പുരയിലാണ്. മേപ്പടിയാന്റെ റിലീസിനു മുമ്പു തന്നെ തന്റെ രണ്ടാം ചിത്രം വിഷ്ണു മോഹന്‍ അനൗണ്‍സ് ചെയ്തിരുന്നു. പപ്പ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലും ഉണ്ണി മുകുന്ദനാണ് നായകനാകുന്നത്. വിവാഹ നിശ്ചയ ചടങ്ങിന് പങ്കെടുത്തതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ സുഹൃത്തുക്കള്‍ പങ്കുവെച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദന്‍ ചടങ്ങിന്റെ വീഡിയോ പങ്കുവെച്ച് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.