കഴിഞ്ഞ ജൂണ്‍ 29-നായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ലണ്ടനില്‍ അക്കൗണ്ടന്റായ ശ്രീജു മീരയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ഇപ്പോളിതാ വിവാഹം കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്പോള്‍ വീണ്ടും വധുവായി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് നടി മീരാ നന്ദന്‍.
വിവാഹം കഴിഞ്ഞപാടെ ജോലിത്തിരക്കുകള് ആയി രണ്ടുപേരും രണ്ടുസ്ഥലങ്ങളില്‍ ആയിരുന്നു. മീരാ ദുബൈയിലേക്കും ശ്രീജു ലണ്ടനിലേക്കും മടങ്ങിയിരുന്നു, ഇപ്പോള്‍. മീര ശ്രീജുവിനൊപ്പം വിവാഹ റിസപ്ഷനായി വീണ്ടും ലണ്ടനിലേക്ക് എത്തിയിരിക്കുകയാണ്.
വിവാഹം കഴഞ്ഞപാടെ തന്നെ മീര നന്ദന്‍ പറഞ്ഞിരുന്നു ലണ്ടനില്‍ വച്ച് ശ്രീജുവിന്റെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി ലണ്ടനില്‍ ഒരു റിസെപ്ഷ്യന്‍ കൂടി ഉണ്ടായിരിക്കും എന്ന്. മീരക്കൊപ്പം ആത്മസുഹൃത്ത് ആനും, മേക്കപ്പ് ആര്‍ട്ടിസ്റ്റും സുഹൃത്തുമായ ഉണ്ണിയും യുകെയില്‍ എത്തിയിട്ടുണ്ട്. മീരയെ വിവാഹത്തിനു അണിയിച്ചരുക്കിയതും ഉണ്ണി ആയിരുന്നു.
ഈ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും മീര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 'വിവാഹത്തിന്റെ അവസാന ആഘോഷം-ലണ്ടന്‍ റിസപ്ഷന്‍' എന്ന ക്യാപ്ഷനോടെയാണ് മീര പോസ്റ്റ് പങ്കുവെച്ചത്. ശ്രീജുവിനെ തോളിലേറ്റി സുഹൃത്തുക്കള്‍ വരുന്നതും മീര ഡാന്‍സ് ചെയ്യുന്നതുമെല്ലാം പോസ്റ്റിലുണ്ട്..കറുപ്പ് ഗൗണായിരുന്നു മീരയുടെ ഔട്ട്ഫിറ്റ്. കറുപ്പ് സ്യൂട്ട് ആണ് ശ്രീജു ധരിച്ചത്..ലണ്ടനില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ശ്രീജു.