നടി മീരാ ജാസ്മിന്റെ പിതാവ് നിര്യാതനായി; ജോസഫ് ഫിലിപ്പിന്റെ മരണം വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ

Malayalilife
നടി മീരാ ജാസ്മിന്റെ പിതാവ് നിര്യാതനായി; ജോസഫ് ഫിലിപ്പിന്റെ മരണം വാര്‍ദ്ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ

നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ്പ് (83) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നിരവധി മികച്ച കഥാപാത്രകളിലൂടെ മലയാളികളുടെ ഇഷ്ട നടിയായി മാറിയ മീരാ ജാസ്മിന്‍ വിവാഹത്തിനു ശേഷം അപ്രത്യക്ഷയാവുകയായിരുന്നു. തുടര്‍ന്ന് വര്‍ഷങ്ങളോളം വിദേശത്തായിരുന്ന നടി ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു.

83 വയസ്സായിരുന്ന ജോസഫ് ഫിലിപ്പ്  വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ കാലമായി ചികിത്സയില്‍ കഴിയുകയായിരുന്നു. എറണാകുളത്ത് വച്ചാണ് മരണം സംഭവിച്ചത്. ഏലിയാമ്മ ജോസഫ് എന്നാണ് ഭാര്യയുടെ പേര്. മീരാ ജാസ്മിനെ കൂടാതെ നാല് മക്കളാണ് ജോസഫ് ഫിലിപ്പിനുള്ളത്. ഇതില്‍ ഏറ്റവും ഇളയ മകളാണ് മീര. ജിബി സാറ ജോസഫ്, ജെനി സാറ ജോസഫ്, ജോര്‍ജ്ജ്, ജോയ് എന്നിവരാണ് മറ്റ് നാല് പേര്‍.

നീണ്ട ഒരിടവേളയ്ക്ക് ശേഷം ഇപ്പോഴാണ് മീര ജാസ്മിന്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചുവന്നത്. എന്നാല്‍ അഭിനയിച്ചു തുടങ്ങിയ കാലത്തോ, സജീവമായ കാലത്തോ, തിരിച്ചു വന്നതിന് ശേഷമോ ഒരിക്കലും മീര തന്റെ കുടുംബത്തെ കുറിച്ചോ മാതാപിതാക്കളെ കുറിച്ചോ എവിടെയും സംസാരിച്ചിട്ടില്ല. സിനിമയ്ക്ക് അപ്പുറത്തുള്ള തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് കൂടുതലൊന്നും അറിയേണ്ട എന്ന നിലപാടായിരുന്നു മീര ജാസ്മിന്.

അച്ഛനമമ്മാര്‍ക്കൊപ്പമുള്ളതോ, സഹോദരന്മാര്‍ക്കൊപ്പമുള്ളതോ ആയ ഫോട്ടോകളും മീര സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറില്ല. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മീര മകള്‍ക്ക് എന്ന സിനിമയിലൂടെ തിരിച്ചുവന്നത്. അതിന് ശേഷം ചെയ്ത ക്വീന്‍ എലിസബത്ത് എന്ന ചിത്രവും ശ്രദ്ധേയമായിരുന്നു. 

സിനിയുടെ പ്രമോഷന്‍ പരിപാടികള്‍ക്കെല്ലാം സജീവമായിരുന്ന താരം തന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള ഒരു ചോദ്യത്തിനും അവസരം നല്‍കിയിരുന്നില്ല. നിലവില്‍ ദ ടെസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് മീര.മീരയുടെ സഹോദരി ജെനി സാറ ജോസഫ് സ്‌കൂള്‍ ബസ് എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സഹോദരന്‍ ജോര്‍ജ്ജ് അസിസ്റ്റന്റ് സിനിമോറ്റോഗ്രാഫറായും പ്രവൃത്തിച്ചിട്ടുണ്ട്.

meera jasmins father passed away

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES