സംവിധായകന്‍ ലാല്‍ ജോസ് തന്റെ പുതിയ സിനിമയുടെ നായികയെയും നായകനെയും കണ്ടെത്താനായി നടത്തിയ നായികാ നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് മീനാക്ഷി. ഉടന്‍ പണമെന്ന പരിപാടി അവതരിപ്പിച്ചുകൊണ്ട് മിനി സ്‌ക്രീനിന്റെ പ്രിയതാരമായിമാറുകയായിരുന്നു മീനാക്ഷി.
ഇപ്പോള്‍ താരം വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്ക് ആണ് നേരിട്ട് കൊണ്ടിരിക്കുന്നത്. വസ്ത്രധാരണത്തിന്റെ പേരില്‍ ആണ് താരം ഇപ്പോള്‍ വലിയ രീതിയില്‍ സൈബര്‍ അറ്റാക്ക് നേരിട്ടുകൊണ്ടിരിക്കുന്നത്. മീനാക്ഷിയുടെ ഗ്ലാമര്‍ ലുക്കിലുള്ള കുറച്ചു ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. പ്രശസ്ത തമിഴ് സംഗീത സംവിധായകന്‍ അനിരുദ്ധത്തിന്റെ മ്യൂസിക് പരിപാടിയില്‍ പങ്കെടുക്കുവാന്‍ വേണ്ടിയായിരുന്നു താരം എത്തിയത്
കൊച്ചിയില്‍ വച്ചായിരുന്നു പരിപാടി നടന്നത്. ഇതുവരെ കാണാത്ത ഗ്ലാമറസ് ലുക്കില്‍ ആണ് താരം പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്.നിരവധി ആളുകള്‍ ആണ് നടിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അതേസമയം ഒരുപാട് യുവാക്കള്‍ നടിയെ സപ്പോര്‍ട്ട് ചെയ്തുകൊണ്ടും രംഗത്ത്. പത്തൊമ്പതാമത്തെ വയസ്സില്‍ ആണ് താരം സ്‌പൈസ് ജെറ്റില്‍ ക്യാബിന്‍ ക്രൂ ആയി ജോലി ആരംഭിക്കുന്നത്. പിന്നീട് 22മത്തെ വയസ്സലാണ് താരം ജോലി രാജിവച്ചു അഭിനയ മേഖലയിലേക്ക് എത്തുന്നത്.