Latest News

മനസിനുള്ളിലെ വേദന നിരന്തരം ഉണ്ട്; മറ്റുള്ളവര്‍ക്കു മുന്നില്‍ ഇതെല്ലാം ഒളിപ്പിച്ച് വെച്ച് സന്തോഷത്തോടെ ജീവിക്കുന്നതാണ്  നല്ലത്; മോശം കമന്റുകള്‍ക്ക് നടി മീന നല്കിയ മറുപടി ഇങ്ങനെ

Malayalilife
മനസിനുള്ളിലെ വേദന നിരന്തരം ഉണ്ട്; മറ്റുള്ളവര്‍ക്കു മുന്നില്‍ ഇതെല്ലാം ഒളിപ്പിച്ച് വെച്ച് സന്തോഷത്തോടെ ജീവിക്കുന്നതാണ്  നല്ലത്; മോശം കമന്റുകള്‍ക്ക് നടി മീന നല്കിയ മറുപടി ഇങ്ങനെ

നടി മീന മലയാളികള്‍ക്കും പ്രിയങ്കരിയായ താരമാണ്. സിനിമയില്‍ തന്റെ നാല്‍പത്തി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് നടി.ബാല താരമായി വന്ന് സിനിമയില്‍ സജീവമായ താരമാണ് മീന ഇന്ത്യയിലെ എല്ലാ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും അഭിനയിച്ചു.  2009ലായിരുന്നു താരത്തിന്റെ വിവാഹം. പക്ഷേ 2022ല്‍ ഭര്‍ത്താവ് വിദ്യാസാഗറിന്റെ വിയോഗം താരത്തെ തളര്‍ത്തി. 

ഏക മകള്‍ നൈനികയാണ് ഒപ്പമുള്ളത്. 2002ല്‍ ബ്രോ ഡാഡിക്കു ശേഷം സിനിമകള്‍ ചെയ്തിട്ടില്ല. എന്നാല്‍ വീണ്ടും 2024ല്‍ അനന്തപുരം ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ സജീവമായി. ഇതിനെ സംബന്ധിച്ച് പലരും നെഗറ്റീവ് കമന്റുകള്‍ ചെയ്തിരുന്നു. ഭര്‍ത്താവിന്റെ മരണ ശേഷവും ഇങ്ങനെ ആഘോഷങ്ങളില്‍ പങ്കെടുക്കുകയും സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുന്നത് ആളുകള്‍ ഒരു തെറ്റായി കാണുന്നു.

ഇത്തരം മോശം കമന്റുകള്‍ക്കെതിരെ ശക്തമായ മറുപടിയുമായി മീനയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധ നേടുന്നു. 'മനസിനുള്ളിലെ വേദന നിരന്തരമാണ്. ഒരുപാട് വിഷമമുണ്ട്. പക്ഷേ മറ്റുള്ളവര്‍ക്കു മുന്നില്‍ ഇതെല്ലാം ഒളിപ്പിച്ച് വെച്ച് സന്തോഷത്തോടെ ജീവിക്കുന്നതാണ് എപ്പോഴും നല്ലത്. നമ്മളെ വെറുക്കുന്നവര്‍ എന്നും വെറുത്തുകൊണ്ടേയിരിക്കും, വിഢികളാവുന്നവര്‍ വിഢികളായിക്കൊണ്ടേയിരിക്കും.' എന്നാണ് മീന പങ്കുവെച്ച പോസ്റ്റിനു താഴെ കുറിച്ചിരിക്കുന്നത്. 

പോസ്റ്റിനു താഴെ ഒരുപാട് ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. എല്ലാവരും മീനയെ സപ്പോര്‍ട്ട് ചെയ്തു കൊണ്ടാണ് അഭിപ്രായങ്ങള്‍ പറയുന്നത്. പലതരത്തിലുള്ള വിവാദങ്ങള്‍ നേരിട്ട താരമാണ് മീന. ഭര്‍ത്താവിന്റെ വിയോഗം തന്നെ ഒരുപാട് തളര്‍ത്തിയിട്ടുണ്ടെന്നും അതില്‍ നിന്ന് സ്വയം ഉയര്‍ന്നു വരികയാണെന്നുമാണ് മീന പറയുന്നത്. 'ഇത് ശരിക്കും ചാലഞ്ചിംഗ് ആണ്, പക്ഷേ നിങ്ങളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു' എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

Read more topics: # നടി മീന
meena shares her inner feeling

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES