Latest News

ഒബ്‌സെര്‍വേഷന്‌റെ കാര്യത്തില്‍ മമ്മൂക്ക പവര്‍ഫുളാണ്; മമ്മൂക്കയുടെ പടമാണെന്നത് വലിയ അട്രാക്ഷന്‍ ആയിരുന്നു; വൺ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ച് മാത്യു തോമസ്

Malayalilife
ഒബ്‌സെര്‍വേഷന്‌റെ കാര്യത്തില്‍ മമ്മൂക്ക പവര്‍ഫുളാണ്; മമ്മൂക്കയുടെ പടമാണെന്നത് വലിയ അട്രാക്ഷന്‍ ആയിരുന്നു; വൺ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ച് മാത്യു തോമസ്

2019ല്‍ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സിലൂടെ പ്രേക്ഷരുടെ പ്രിയപ്പെട്ട താരമായി മാറിയ ചലച്ചിത്ര നടനാണ് മാത്യു തോമസ്.ഈ ചിത്രത്തിനുശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്ത തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. മാത്യു അഭിനയിച്ച് അവസാനമായി തിയേറ്ററിൽ ഇറങ്ങിയ ചിത്രമാണ് മമ്മൂക്കയുടെ വൺ. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്ത് 2020-ൽ പ്രദർശനത്തിനെത്തുന്ന ഒരു മലയാളഭാഷ രാഷ്ട്രീയ ത്രില്ലർ ചലച്ചിത്രമാണ് വൺ.മമ്മൂട്ടി നായകനാകുന്ന ഈ ചിത്രത്തിൽ അദ്ദേഹം കേരള മുഖ്യമന്ത്രിയായി ആണ് അഭിനയിച്ചത്.ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് കടയ്ക്കൽ ചന്ദ്രൻ എന്നാണ്.നിമിഷ സജയൻ,മുരളി ഗോപി,രഞ്ജിത്ത്,ജോജു ജോർജ്,മധു,സലീം കുമാർ തുടങ്ങിയവർ ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

സെറ്റിൽ മമ്മൂക്കയുടെ വിശേഷം പങ്കുവച്ച താരമാണ് ഇപ്പോൾ വൈറൽ. ഇപ്പോള്‍ സെറ്റില്‍ ഒരു പത്ത് മിനിറ്റ് ബ്രേക്ക് കിട്ടിയാല്‍ മമ്മൂക്ക കാരവാനിലേക്കൊന്നും പോകില്ല. മമ്മൂക്ക അവിടെ എവിടെയെങ്കിലും തന്നെ സെറ്റില്‍ ആകും. പ്രധാനപ്പെട്ട എന്തെങ്കിലും നോക്കിയിരിക്കുകയാണെങ്കില്‍ പോലും ഒരാള്‍ നടന്നുപോയാല്‍ അവരാണ് പോയതെന്ന് മമ്മൂക്ക അറിയും. അപ്പുറത്ത് ആരെങ്കിലും സംസാരിച്ചുനില്‍ക്കുകയാണെങ്കില്‍ അത് മമ്മൂക്കയ്ക്ക് അറിയാം. അദ്ദേഹം ഭയങ്കര ഒബ്‌സെര്‍വ്ഡാണ്. 360 ഡിഗ്രിയില്‍ വിഷ്വല്‍ ഉണ്ട് പുളളിക്ക്. ആ ഒബ്‌സെര്‍വേഷന്‌റെ കാര്യത്തില്‍ മമ്മൂക്ക പവര്‍ഫുളാണ് എന്നൊക്കെയാണ് താരം മാത്യു തോമസ് പറഞ്ഞത്. 

വലിയ താരനിര അണിനിരക്കുന്ന ചിത്രം മാര്‍ച്ച് 26നാണ് തിയ്യേറ്ററുകളില്‍ എത്തിയത്. കുമ്പളങ്ങി നൈറ്റ്‌സ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നീ ആദ്യ രണ്ട് ചിത്രങ്ങളിലൂടെ തന്നെ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് മാത്യൂ തോമസ്. രണ്ട് ചിത്രങ്ങളുടെയും വിജയം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. കൂടാതെ അഞ്ചാം പാതിര, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളും നടന്റെതായി തിയ്യേറ്ററുകളില്‍ വിജയമായി.

mathew thomas malayalam movie actor child artist

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES