Latest News

ബ്രഹ്മാണ്ഡ റിലീസിനൊരുങ്ങി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം; മോഹന്‍ലാലിനൊപ്പം തെന്നിന്ത്യയിലെ വമ്പന്‍ താരനിരയും; പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടകെട്ട് ചിത്രം മാര്‍ച്ച് 19ന് എത്തും

Malayalilife
 ബ്രഹ്മാണ്ഡ റിലീസിനൊരുങ്ങി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം; മോഹന്‍ലാലിനൊപ്പം തെന്നിന്ത്യയിലെ വമ്പന്‍ താരനിരയും; പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടകെട്ട് ചിത്രം മാര്‍ച്ച് 19ന് എത്തും

രാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു.  അടുത്ത വര്‍ഷം മാര്‍ച്ച് പത്തൊന്‍പതിന് ചിത്രം റിലീസ് ചെയ്യുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് മോഹന്‍ലാല്‍ ഇക്കാര്യം അറിയിച്ചത്.

ആശീര്‍വാദ് ഫിലിംസിന്റെ 25ാമത് ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഒടിയന്‍, ലൂസിഫര്‍ എന്നീ ബിഗ് ബജറ്റ് ചിത്രത്തിന് പിന്നാലെയാണ് പ്രിയദര്‍ശന്‍ ചിത്രവും തീയേറ്ററുകളില്‍ എത്തുന്നത്.

സിനിമ മലയാളത്തില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിന് എത്തിക്കും. ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ചിത്രികരിച്ചത്.

മോഹന്‍ലാലിനൊപ്പം വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മഞ്ജു വാരിയര്‍ ആണ് നായികയായ് എത്തുന്നത്. സുനില്‍ ഷെട്ടി, സിദ്ദീഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി മധുവും എത്തുന്നുണ്ട്.

maraykar arabi kadalinte simham relies

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES