ബേസില്‍ ജോസഫിനെ നായകനാക്കി ടോവിനോ തോമസ് നിര്‍മ്മിക്കുന്ന ചിത്രം; കൗതുകമുണര്‍ത്തി മരണമാസ്സ് ടൈറ്റില്‍ പോസ്റ്റര്‍

Malayalilife
ബേസില്‍ ജോസഫിനെ നായകനാക്കി ടോവിനോ തോമസ് നിര്‍മ്മിക്കുന്ന ചിത്രം; കൗതുകമുണര്‍ത്തി മരണമാസ്സ് ടൈറ്റില്‍ പോസ്റ്റര്‍

ബേസില്‍ ജോസഫിനെ നായകനാക്കി ടോവിനോ തോമസ് നിര്‍മ്മിക്കുന്ന ചിത്രം അണിയറയില്‍. നവാഗതനായ ശിവപ്രസാദ്  സംവിധാനം ചെയ്യുന്ന ചിത്രത്തിന് മരണമാസ്സ് എന്നാണ് പേര് നല്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിട്ടുണ്ട്. ടോവിനോ തോമസ് പ്രൊഡക്ഷന്‍സും വേള്‍ഡ് വൈഡ് ഫിലിംസും ചേര്‍ന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ടോവിനോ തോമസ്, ടിങ്സ്റ്റന്‍ തോമസ്, തന്‍സീര്‍ സലാം എന്നിവരാണ്. ഇമ്തീയാസ് ഖദീറാണ് കോ പ്രൊഡ്യൂസര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ഗോകുല്‍നാഥ്.

രാജേഷ് മാധവന്‍, സിജു സണ്ണി, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. സിജു സണ്ണിയാണ് കഥ, സംവിധായകന്‍ ശിവപ്രസാദും സിജു സണ്ണിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നീരജ് രവി ഛായാഗ്രഹണവും, ചമന്‍ ചാക്കോ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഏറെ കൗതുകമുണര്‍ത്തുന്ന ടൈറ്റില്‍ പോസ്റ്റര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

മ്യൂസിക് - ജയ് ഉണ്ണിത്താന്‍,വരികള്‍ - മൂസിന്‍ പെരാരി, പ്രൊഡക്ഷന്‍ ഡിസൈനെര്‍ - മാനവ് സുരേഷ്, കോസ്റ്റും - മാഷര്‍ ഹംസ, മേക്ക് അപ്- ആര്‍ ജി വയനാടന്‍, സൗണ്ട് ഡിസൈന്‍ ആന്‍ഡ് മിക്‌സ് - വിഷ്ണു ഗോവിന്ദ്, വി എഫ് എക്‌സ് - എഗ്ഗ് വൈറ്റ് വി എഫ് എക്‌സ്,ഡി ഐ - ജോയ്‌നര്‍ തോമസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ - എല്‍ദോ സെല്‍വരാജ്,സ്റ്റണ്ട് - കലൈ കിങ്‌സണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ഉമേഷ് രാധാകൃഷ്ണന്‍, ബിനു നാരായന്‍,സ്റ്റില്‍സ് - ഹരികൃഷ്ണന്‍, ഡിസൈന്‍ - സര്‍ക്കാസനം, പി ആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

 

maranamass tovino and basil

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES