2021-ൽ പ്രദർശനത്തിനെത്തുവാൻ പോകുന്ന ഒരു മലയാളഭാഷാ ചരിത്ര-ഐതിഹ്യ ചലച്ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. പ്രിയദർശൻ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എൻറ്റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. മോഹൻലാൽ, മഞ്ജു വാര്യർ, കീർത്തി സുരേഷ്, സുനിൽ ഷെട്ടി, അർജ്ജുൻ സർജ, പ്രഭു, മുകേഷ്, സിദ്ദിഖ് തുടങ്ങിയ വൻ താരനിര ഈ ചിത്രത്തിനുവേണ്ടി അണിനിരന്നു.മലയാളസിനിമയിലെ ഏറ്റവും ചെലവേറിയ ഈ ചിത്രത്തിന്റെ ബജറ്റ് 100 കോടി രൂപയാണ്.
മേയ് 13ന് ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്‌റെ ട്രെയിലറും പോസ്റ്ററുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. കല്യാണി പ്രിയദര്‍ശന്‌റെ ജന്മദിനത്തിലാണ് കണ്ണില്‍ എന്റെ എന്ന് തുടങ്ങുന്ന പാട്ടിന്റെ ടീസര്‍ പുറത്തുവന്നിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍, ശ്വേതാ മോഹന്‍, സിയ ഉള്‍ഹഖ് എന്നിവര്‍ ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. ഹരിനാരായണന്‌റെ വരികള്‍ക്ക് റോണി റാഫേല്‍ സംഗീതം നല്‍കിയിരിക്കുന്നു. മരക്കാര്‍ സോംഗ് ടീസറില്‍ പ്രണയാര്‍ദ്രരായുളള പ്രണവിന്‌റെയും കല്യാണിയുടെയും കഥാപാത്രങ്ങളെയാണ് കാണിക്കുന്നത്. മികച്ച ചിത്രത്തിനുളള ദേശീയ പുരസ്‌കാരം നേടി മരക്കാര്‍ അടുത്തിടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നൂറ് കോടി ബഡ്ജറ്റിലാണ് പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. കുഞ്ഞാലി മരക്കാര്‍ നാലാമന്‌റെ കഥയാണ് സിനിമ പറയുന്നത്.
ഈ ചിത്രം ചൈനീസ് ഭാഷയിലും റിലീസ് ചെയ്യാൻ തീരുമാനിച്ചു. ചൈനീസ് ഭാഷയിലുള്ള ആദ്യ മലയാള ചിത്രമാകും ഇത്.പൂർണമായും ചൈനീസ് ഭാഷയിൽ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചലച്ചിത്രങ്ങളിലൊന്നാണിത്. എസ്സ്. തിരു ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചു. ഈ ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തത് എം.എസ്സ് അയ്യപ്പൻ നായരാണ്. റോണി റാഫേൽ സംഗീത സംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയത് രാഹുൽ രാജും, അങ്കിത് സൂരിയും ലൈൽ ഇവാൻസ് റോഡറും ചേർന്നാണ്.ലോകത്ത് പടർന്നു പിടിച്ച കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഈ ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു. 2020 മാർച്ച് 26-ന് ആയിരുന്നു ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്.