Latest News

മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ആദ്യ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി; റാമോജി റാവു ഫിലിം സിറ്റിയില്‍ കോടികള്‍ ചിലവാക്കിയ സെറ്റില്‍ കൂറ്റന്‍കപ്പല്‍ മുതല്‍ വന്‍ സജ്ജീകരണം; പ്രണവും കല്യാണിയും ഒരുമിച്ചുള്ള ആദ്യഗാനരംഗത്തിന് പൊടിച്ചത് കോടികള്‍; സുനില്‍ ഷെട്ടിയും അര്‍ജുനും തെന്നിന്ത്യയില്‍ നിന്ന് മുന്‍നിര താരങ്ങളും

Malayalilife
 മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ആദ്യ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി; റാമോജി റാവു ഫിലിം സിറ്റിയില്‍ കോടികള്‍ ചിലവാക്കിയ സെറ്റില്‍ കൂറ്റന്‍കപ്പല്‍ മുതല്‍ വന്‍ സജ്ജീകരണം; പ്രണവും കല്യാണിയും ഒരുമിച്ചുള്ള ആദ്യഗാനരംഗത്തിന് പൊടിച്ചത് കോടികള്‍; സുനില്‍ ഷെട്ടിയും അര്‍ജുനും തെന്നിന്ത്യയില്‍ നിന്ന് മുന്‍നിര താരങ്ങളും

തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും മുടക്കുമുതലുള്ള ചിത്രമെന്ന ഖ്യാതിയോടെയാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം അണിയറയില്‍ ഒരുങ്ങുന്നത്. ഹൈദ്രാബാദ് റാമോജി റാവു ഫിലിം സിറ്റിയില്‍ ചിത്രീകരണനമാരംഭിച്ചിരിക്കുന്ന മരയ്ക്കാറിന്റെ ആദ്യ രണ്ട്  ഷെഡ്യൂളുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സിനിമയുടെ ചിത്രീകരണത്തിന് മുന്‍പ് തന്നെ പുറത്തുവന്ന ചിത്രങ്ങള്‍ ഏറെ തരംഗം സൃഷ്ടിച്ചിരൂുന്നു.   സാമൂതിരി രാജവംശത്തിന്റെ നാവികസേനാധിപതിയായ മരയ്ക്കാറായി മോഹന്‍ലാല്‍ എത്തുമ്പോള്‍ പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിനെ വളരെ ആവേശത്തോടെയാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. 

സിനിമയ്ക്കായി കൂറ്റന്‍ കപ്പല്‍ നിര്‍മിച്ചതിന്റെ ചിത്രം ആദ്യം പുറത്തുവന്നതോട് കൂടി സിനിമ ബിഗ്ബജറ്റില്‍ ഒരുങ്ങുന്നു എന്നാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ആശിര്‍വാദ് സിനിമാസിന്റ ഏറ്റവും മുടക്കുമുതലുള്ള ചിത്രവും മരയ്ക്കാര്‍ തന്നെയാണ്. വമ്പന്‍ താരനിര തന്നെയാണ് പ്രിയദര്‍ശന്റെ മരയ്ക്കാറില്‍ ഒരുങ്ങുന്നത്. ബോളിവുഡില്‍ നിന്ന് സുനില്‍ ഷെഡ്ഡിയും, തമിഴില്‍ നിന്ന് അര്‍ജുനും തുടങ്ങി, റാണ ദഗ്ഗുബഡി വരെ ചിത്രത്തിലുണ്ടാകുമെന്നാണ് വാര്‍ത്ത വന്നത്. 

സിനിമയുടെ ചിത്രീകരണം ആരംഭിച്ചതിന് പിന്നാലെ ലാലേട്ടന്റെ ഫസ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു. ബാഹുബലിക്കായി കലാസംവിധാനം ഒരുക്കിയ സാബു സിറിളിന്റെ മാജിക്കില്‍ മരയ്ക്കാര്‍ വമ്പന്‍ വിഷ്യല്‍ ട്രീറ്റ് തന്നെയാണ് സമ്മാനിക്കുക എന്ന് സിനിമാ ലോകത്ത് തുടക്കംതന്നെ ചര്‍ച്ചയായിരുന്നു. പരമ്പരാഗത സൈനിക വേഷത്തിലണ് മോഹന്‍ലാല്‍ മരയ്ക്കാറായി പ്രത്യക്ഷപ്പെട്ടത്.

 

എന്നാല്‍ ഈ വേഷത്തിന് ഒട്ടേറെ വിമര്ശനങ്ങളും വന്നിരുന്നു. ചരിത്രത്തോട് നീതി പുലര്‍ത്താത്ത വേഷവിധാനമാണ് എന്നും മരയ്ക്കാറിന്റെ വേഷവിധാനം ഇതല്ലെന്നുമാണ് പ്രധാന വിമര്‍ശനം ഉയര്‍ന്നിരുന്നത്. എന്നാല്‍ ചിത്രത്തില്‍ മറ്റു താരങ്ങളുടെ കോസ്റ്റിംസ് കൂടി പുറത്തുവന്നതോടെ ചിത്രം ഏതാണ്ട് മരണമാസ് തന്നെയാണെന്ന് ഉറപ്പിച്ചിരിക്കുകയാണ്.

പ്രണവിന്റേയും കല്യാണിയുടേയും തകര്‍പ്പന്‍ പ്രകടനം

മരയ്ക്കാറിന്റെ ചെറുപ്പം അവരിപ്പിക്കാന്‍ പ്രണവ് മോഹന്‍ലാല്‍ തന്നെ രംഗത്തെത്തിയതോടെ മോഹന്‍ലാല്‍ ഫാന്‍സിനും സിനിമ ഇരട്ടി വിജയമായിരുന്നു. ഒന്നാമന്‍ എന്ന ചിത്രത്തിന് ശേഷം അച്ഛന്റെ കുട്ടിക്കാലത്തെ അവതരിപ്പിക്കാന്‍ മകന്‍ എത്തിയതും മലാളസിനിമാ പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ കോരിത്തരിപ്പിച്ചു. പ്രണവ് ചിത്രത്തില്‍ ഒരു റോമിയോ ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. കല്യാണി പ്രിയദര്‍ശന്‍ ആദ്യമായി മലയാള സിനിമയിലേക്കുള്ള കാല്‍വയ്പ്പും പ്രണവിന്റെ നായികയായി തന്നെ എ്ന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ചിത്രത്തിലെ  ഗാനരംഗത്തിന്റെ ചിത്രങ്ങള്‍ പുറന്നു വന്നപ്പോള്‍ തന്നെ പണവിന്റെ ലുക്കും ഇതോടൊപ്പം ശ്രദ്ധേയമായിരുന്നു. കോടികള്‍ ചിലവാക്കായാണ് ഈ ഗാനരംഗം ചിത്രീകരിച്ചതെന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഹൈദ്രാബാദ് റാമൂജി റാവു ഫിലിം സിറ്റി രണ്ടുമാസത്തേക്കാണ് ചത്രീകരണത്തിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. സ്റ്റുഡിയോയിലെ പല ഭാഗങ്ങളും കോടികള്‍ ചിലവാക്കി ചിത്രീകരണത്തിന് എടുത്തതിന് പുറമേ സെറ്റ് വര്‍ക്കുകള്‍ക്ക് തന്നെയായി ഇരട്ടിയലധികം തുക ചിലാക്കുന്നുമുണ്ട്.

ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയില്‍ ഒരുക്കിയ സെറ്റിന് 2.5 കോടിയലധികം ചെലവായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗാനരംഗം ഒരുക്കിയ ഫ്ളോറിനായി മാത്രം 30 ലക്ഷം രൂപയോളമായി. പ്രണവിന്റെയും കല്യാണിയുടെയും കോസ്റ്റ്യൂമും മറ്റു വസ്തുക്കളും കൂടി മൂന്ന് കോടിയോളം രൂപ ചെലവായെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 

മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായി എത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. മധു,നെടുമുടി വേണു, അര്‍ജുന്‍,പ്രഭു,സുനില്‍ ഷെട്ടി, ഹരീഷ് പേരടി,മുകേഷ് ബാബുരാജ്, കീര്‍ത്തി സുരേഷ്,സുഹാസിനി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സംവിധായകന്‍ ഫാസിലും ചിത്രത്തിന്റെ ഭാഗമായി എത്തുന്നു. പ്രശസ്ത ഛായാഗ്രാഹകന്‍ തിരുവാണ് സിനിമയ്ക്കു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ തന്നെയായിരുന്നു ഗാനരംഗം പ്രധാനമായും ചിത്രീകരിച്ചിരുന്നത്. ഇന്ത്യയിലെ തന്നെ പ്രശസ്ത കലാസംവിധായകരില്‍ ഓരാളായ സാബു സിറിളാണ് സിനിമയ്ക്കു വേണ്ടി സെറ്റുകളൊരുക്കിയിരുന്നത്. ബാഹുബലി സിനിമയിലേതു പോലെ മികച്ച സെറ്റുകളായിരുന്നു അദ്ദേഹം ഒരുക്കിയിരുന്നത്. ഫ്രെയിമുകളുടെ ഭംഗി കൊണ്ടും പ്രണവിന്റെയും കല്യാണിയുടെയും വേഷവിധാനം കൊണ്ടുമായിരുന്നു ലൊക്കേഷന്‍ ചിത്രങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നത്.

മരക്കാറിലെ ഈ ഗാനരംഗത്തിനായി മാത്രം കോടികളാണ് ചെലവായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയില്‍ ഒരുക്കിയ സെറ്റിന് 2.5കോടിയലധികം ചെലവായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗാനരംഗം ഒരുക്കിയ ഫ്ളോറിനായി മാത്രം 30 ലക്ഷം രൂപയോളമായി. പ്രണവിന്റെയും കല്യാണിയുടെസയും കോസ്റ്റ്യൂമും മറ്റു വസ്തുക്കളും കൂടി മൂന്ന് കോടിയോളം രൂപ ചെലവായെന്നും അറിയുന്നു.

മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായി എത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. മധു, നെടുമുടി വേണു, അര്‍ജുന്‍,പ്രഭു,സുനില്‍ ഷെട്ടി, ഹരീഷ് പേരടി,മുകേഷ് ബാബുരാജ്, കീര്‍ത്തി സുരേഷ്,സുഹാസിനി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സംവിധായകന്‍ ഫാസിലും ചിത്രത്തിന്റെ ഭാഗമായി എത്തുന്നു. പ്രശസ്ത ഛായാഗ്രാഹകന്‍ തിരുവാണ് സിനിമയ്ക്കു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

ആന്റണി പെരുമ്പാവൂര്‍,സിജെ റോയ്,സന്തോഷ് ടി കുരുവിള തുടങ്ങിയവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഓണത്തിന് തിയ്യേറ്ററുകളിലെത്തി ക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമമെന്നും അറിയുന്നു. ഹൈദരാബാദിനു പുറമെ ഊട്ടി,രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിലും സിനിമയുടെ ഷൂട്ടിംഗ് നടക്കും.

marakkar arabikadalinte simham location report

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES