Latest News

നടുവിന് പരിക്ക് പറ്റി കിടപ്പിലായി നടി മന്യ; ഈ സുന്ദരിയായ നായികയെ മറക്കാന്‍ സാധ്യതയില്ല

Malayalilife
topbanner
നടുവിന് പരിക്ക് പറ്റി കിടപ്പിലായി നടി മന്യ; ഈ സുന്ദരിയായ നായികയെ മറക്കാന്‍ സാധ്യതയില്ല

ജോക്കര്‍ സിനിമ കണ്ടവര്‍ ആരും ചിത്രത്തിലെ സുന്ദരിയായ നായികയെ മറക്കാന്‍ സാധ്യതയില്ല.  ആന്ധ്രാ സ്വദേശിനിയായ മന്യ നായിഡു മോഡലിംഗിലൂടെയായിരുന്നു വെള്ളിത്തിരയിലെത്തുന്നത്. കന്നഡ, തമിഴ്, തെലുങ്ക് ഭാഷ ചിത്രങ്ങളില്‍ സജീവമായിരുന്ന മന്യ ഇതുവരെ നാല്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ജോക്കറിലൂടെ മലയാളത്തിലെത്തിയ താരം പിന്നീട് നിരവധി മലയാളചിത്രങ്ങളില്‍ ഭാഗമായി. ജോക്കറിലെ പ്രകടനത്തിന് കേരള ക്രിട്ടിക്‌സ് അവാര്‍ഡ് മന്യയ്ക്ക് ലഭിച്ചിരുന്നു.

2008 ല്‍ സത്യ പട്ടേല്‍ എന്ന ആളുമായുള്ള വിവാഹ ശേഷം കുറച്ച് വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് 2013ല്‍ വികാസ് ബാജ്‌പേയി എന്നയാളുമായി മന്യ വീണ്ടും വിവാഹിതായായി. ഈ ബന്ധത്തില്‍ 2016 ല്‍ ഒരു മകള്‍ പിറന്നു. വിവാഹത്തോടെ കുടുംബ ജീവിതവുമായി മുന്നോട്ട് പോയ നടി പിന്നീട് പൂര്‍ണമായും സിനിമ ഉപേക്ഷിക്കുകയായിരുന്നു. പ്രേക്ഷക പ്രശംസ വാരിക്കൂട്ടിയ നടി ഇപ്പോള്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം അമേരിക്കയിലാണ് താമസം. സിനിമയില്‍ നിന്നും ഇടവേള എടുത്ത നടി അവിടെ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി ചെയ്യുകയാണ്. തന്റെ ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട സംഭവങ്ങളെക്കുറിച്ചും മന്യ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പോസ്റ്റുകള്‍ ശ്രദ്ധ നേടാറുണ്ട്.ഇപ്പോഴിതാ തനിക്ക് പരുക്ക് പറ്റിയതിനെ കുറിച്ചും ചികിത്സയെ കുറിച്ചുമെല്ലാം മന്യ തുറന്നു പറയുകയാണ്. നടുവിന് പരുക്കേല്‍ക്കുകയും മൂന്നാഴ്ചയോളം നടക്കാനോ ഇരിക്കാനോ സാധിക്കാതെ ബുദ്ധിമുട്ടിയതിനെ കുറിച്ചാണ് മന്യ തന്റെ പോസ്റ്റില്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ

ജീവിതത്തിലൊരു അപ്രതീക്ഷിത ട്വിസ്റ്റ്. മൂന്ന് ആഴ്ച മുമ്പ്, എനിക്കൊരു പരുക്ക് പറ്റി. ഹെര്‍നിയേറ്റഡ് ഡിസ്‌ക് ആയി. അതെന്റെ ഇടത് കാലിനെ എതാണ്ട് പരാലൈസ്ഡ് ആക്കി. കടുത്ത വേദനയും ഇടതുകാല്‍ അനക്കാന്‍ പറ്റാത്ത അവസ്ഥയുമായിരുന്നു. എമര്‍ജെന്‍സി റൂമിലേക്ക് പോകേണ്ടി വന്നു. ഇന്ന് നട്ടെല്ലില്‍ സ്റ്റെറോയിഡ് ഇഞ്ചക്ഷനെടുത്തു. ഈ ബിഫോര്‍-ആഫ്റ്റര്‍ ചിത്രമെടുത്തത് ഞാന്‍ വല്ലാതെ നെര്‍വസ് ആയിരുന്നത് കൊണ്ടാണ്. കൊവിഡ് മൂലം മറ്റാരേയും അനുവദിച്ചിരുന്നില്ല, ഞാന്‍ ഒറ്റയ്ക്കായിരുന്നു. ഞാന്‍ പ്രാര്‍ത്ഥനകളോടെ വേദനയെ നേരിട്ടു. ഈ തംപ്സ് അപ്പ് ഉടനെ എല്ലാം ഭേദമാകുമെന്ന പ്രതീക്ഷയാണ്. മൂന്ന് ആഴ്ചത്തേക്ക് എനിക്ക് ഇരിക്കാനാകില്ലായിരുന്നു. നടക്കാനാകില്ലായിരുന്നു. നില്‍ക്കാനോ ഉറങ്ങാനോ പോലും വേദന കാരണം സാധിച്ചിരുന്നില്ല. സുഖപ്പെടാനും തിരികെ വരാനും ഞാന്‍ പരമാവധി ചെയ്യുന്നുണ്ട്. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് നമുക്ക് ഒരിക്കലും അറിയില്ല. അതുകൊണ്ടാണ് പറയുന്നത് ഈ മൊമന്റില്‍ ജീവിക്കണമെന്ന്.

നിങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ കൂടെ ജീവിക്കുക. ജീവിതം ക്ഷണികവും അപ്രതീക്ഷിതവുമാണ്. വീണ്ടും ഡാന്‍സ് ചെയ്യാനാകുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ എനിക്ക് പതിയെ കരുത്ത് വീണ്ടെടുക്കാനാകുമെന്ന് ഡോക്ടര്‍ പറഞ്ഞു. നട്ടെല്ലിന് സര്‍ജറി വേണ്ടിവരരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി ഇതാണ് എന്റെ ജിവിതം. എന്നെ സുഖപ്പെടുത്തുന്നതിന് ദൈവത്തിന് നന്ദി, ജീവിതത്തിന് ദൈവത്തിന് നന്ദി. കുടുംബത്തിനും എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച ആരാധകര്‍ക്കും നന്ദി. എന്നും ഓര്‍ക്കുക, ജീവിതം ഈസിയല്ല. ഇതുപോലെയുള്ള സംഭവങ്ങളുണ്ടാകും. പക്ഷെ പൊരുതുക. തോറ്റു കൊടുക്കരുത്
 

Read more topics: # manya ,# malayalam ,# movie ,# actress ,# handicapped
manya malayalam movie actress handicapped

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES