സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച് അഭിനയലോകത്തേക്ക് എത്തിയ താരമാണ് മനോജ് കെ ജയന്‍. കുട്ടന്‍ തമ്പുരാനും, ദിഗംബരനുമൊക്കെ മനോജ് കെ ജയന്റെ വേറിട്ട വേഷപ്പകര്‍ച്ചയാണ് മലയാളികള്‍ക്ക് സമ്മാനിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി സ്ഥിരമായി വിശേഷങ്ങള്‍ പങ്കുവയ്ക്കാറുള്ള മനോജ് കെ ജയന്റെ ഏറ്റവും പുതിയ വിശേഷങ്ങളാണ് ശ്രദ്ധനേടുന്നത്.
സര്‍ഗത്തിലെ കുട്ടന്‍ തമ്പുരാന്‍ എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. നടന്‍ മനോജ് കെ ജയന്റെ കരിയറിലെയും ഏറെ ആഘോഷിക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണത്. 33 വര്‍ഷങ്ങള്‍ക്കു മുന്‍പ് റിലീസിനെത്തിയ ആ ചിത്രത്തിന്റെ ഓര്‍മകള്‍ ആണ് നടന്‍ പങ്ക് വച്ചത്.
സര്‍ഗ്ഗത്തിലെ ഏതാനും സീനുകള്‍ ചിത്രീകരിച്ച കൊയിലാണ്ടിയിലെ മുചുകുന്നിലെ കോട്ട- കോവിലകത്ത് എത്തിയ സന്തോഷം പങ്കിടുകയാണ് താരം. മുചുകുന്ന് കോട്ട-കോവിലകം ക്ഷേത്രത്തില്‍ പന്തല്‍സമര്‍പ്പണത്തിനാണ് മനോജ് കെ ജയന്‍ എത്തിയത്.
കൊയിലാണ്ടിയിലെ മുചുകുന്ന് കാരുടെ സ്‌നേഹം കണ്ടോ. ഇന്നലെ, കോട്ട-കോവിലകം ക്ഷേത്രത്തിലെ നടപന്തലിന്റെ സമര്‍പ്പണത്തിന് ഞാന്‍ എത്തിയപ്പോള്‍...,'സര്‍ഗത്തിലെ' കുട്ടന്‍ തമ്പുരാന് ജീവന്‍ നല്‍കിയ, ഒരുപാട് സീനുകള്‍ ചിത്രീകരിച്ച പരിസരവും, അമ്പലക്കുളവും എനിക്ക് വീണ്ടും കാണാനുള്ള ഭാഗ്യമുണ്ടായി, 33 വര്‍ഷങ്ങള്‍ക്ക് ശേഷം. വിലമതിക്കാനാവാത്ത നൊസ്റ്റാള്‍ജിയായിരുന്നു ദൈവം എനിക്കിന്നലെ സമ്മാനിച്ചത്. എന്റെ ഗുരുനാഥന്‍ ഹരിഹരന്‍ സാറിനെയും സര്‍ഗത്തിന്റെ എല്ലാ സഹപ്രവര്‍ത്തകരെയും ഹൃദയം കൊണ്ട് നമിച്ചു,' എന്നാണ് മനോജ് കെ ജയന്‍ ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചത്.
1992-ല്‍ സംവിധായകന്‍ ഹരിഹരന്‍ ഒരുക്കിയ 'സര്‍ഗം' സിനിമയുടെ പ്രധാന ലൊക്കേഷന്‍ കോട്ടയില്‍ ക്ഷേത്രക്കുളവും കാവും പരിസരങ്ങളുമായിരുന്നു.