അഭിനയ പ്രതിഭ കൊണ്ട് സൂപ്പര്‍താരങ്ങളോളം ശ്രദ്ധ നേടുന്ന ചില അഭിനേതാക്കല്‍ ഏത് ഭാഷാ സിനിമയിലുമുണ്ട്. ബോളിവുഡിനെ സംബന്ധിച്ച് ആ ലിസ്റ്റില്‍ പെടുന്ന അഭിനേതാവാണ് മനോജ് ബാജ്‌പേയി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് നീളുന്ന അഭിനയജീവിതത്തിലൂടെ അദ്ദേഹം ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിയിട്ടുണ്ട്. 54 കാരനായ മനോജ് ബാജ്‌പേയിയെ കണ്ടാല്‍ പ്രായം അത്ര പറയില്ല. ഫിറ്റ്‌നസില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന അദ്ദേഹം ഏറെക്കാലമായി താന്‍ പിന്തുടരുന്ന ഒരു നിഷ്ഠയെക്കുറിച്ച് അടുത്തിടെ പറഞ്ഞിരുന്നു. കഴിഞ്ഞ 14 വര്‍ഷമായി താന്‍ അത്താഴം കഴിക്കാറില്ല എന്നതാണ് അത്.
ശരീരഭാരത്തിന്റെയും രോഗങ്ങളുടെയുമൊക്കെ കാര്യമെടുത്താല്‍ ഏറ്റവും വലിയ ശത്രു ആഹാരമാണ്. നിങ്ങള്‍ അത്താഴം ഒഴിവാക്കുന്നപക്ഷം പല രോഗങ്ങളില്‍ നിന്നും നിങ്ങളെ നിങ്ങള്‍ക്ക് രക്ഷിക്കാനാവും. ഭക്ഷണം ഇഷ്ടപ്പെടുന്നതുകൊണ്ടാണ് ഞാന്‍ ഭക്ഷണം കുറച്ചത്. അത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ അത്ഭുതപ്പെടും. കാരണം അത്ര നല്ല ഭക്ഷണമാണ് ഞാന്‍ ഉച്ചയ്ക്ക് കഴിക്കുന്നത്. ചോറും റൊട്ടിയും, എന്റെ പ്രിയപ്പെട്ട വെജിറ്റേറിയനോ നോണ്‍ വെജിറ്റേറിയനോ ആയ കൂട്ടാനും അതിനൊപ്പം ഉണ്ടാവും', മനോജ് ബാജ്‌പേയി പറയുന്നു.
ശരീരഭാരം നിയന്ത്രിച്ചുനിര്‍ത്താന്‍ ഈ ശീലം കൊണ്ട് തനിക്ക് സാധിക്കുന്നുണ്ടെന്ന് മനോജ് ബാജ്‌പേയി പറയുന്നു. ഒപ്പം വ്യായാമത്തിനുള്ള പ്രാധാന്യത്തക്കുറിച്ചും അദ്ദേഹം പറയുന്നു. 'ഞാന്‍ യോ?ഗയും മെഡിറ്റേഷനും ചെയ്യുന്നുണ്ട്. ഒതുങ്ങിയ വയറില്‍ മാത്രമല്ല കാര്യം, നിങ്ങളുടെ മാനസികാരോ?ഗ്യവും പ്രധാനമാണ്. ശരീരത്തിന്റെ രൂപഘടനയ്ക്കായല്ല ഞാന്‍ ഇതൊക്കെ ചെയ്യുന്നത്. ഒതുങ്ങിയ വയര്‍ വേണമെന്ന് തീരുമാനിച്ചാല്‍ ഞാന്‍ അത് നേടും. പക്ഷേ അതല്ല എനിക്ക് വേണ്ടത്. കാരണം എനിക്ക് എല്ലാ തരം സിനിമകളും സിരീസുകളും ചെയ്യണം. ശരീരം ഒരു പ്രത്യേക ഷേപ്പില്‍ ആക്കിയാല്‍ എല്ലാ റോളുകളും ചെയ്യാനാവില്ല', മനോജ് ബാജ്‌പേയി പറയുന്നു.
കരീബ് എന്ന സിനിമയിലടക്കം പ്രേക്ഷകര്‍ക്ക് പരിചിതയായി ഒരു കാലത്ത് നായികയായി തിളങ്ങി നിന്ന ഷബാനായാണ് മനോജിന്റെ ഭാര്യ. വിവാഹത്തോടെ സിനിമയില്‍ നിന്നും ഷബാന ഇടവേളയെടുത്തിരുന്നു. വ്യത്യസ്ത മതസ്ഥരായ തങ്ങളുടെ പ്രണയത്തെ രണ്ടു കുടുംബവും എതിര്‍ത്തിരുന്നില്ലെന്നും താരം പങ്ക് വച്ചു.
''ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 18 വര്‍ഷത്തോളമായി. സമൂഹത്തില്‍ പലരും വിമര്‍ശിക്കുന്ന കാര്യമാണ് മിശ്ര വിവാഹമെങ്കിലും തന്റെയും ഷബാനയുടെയും കുടുംബങ്ങള്‍ വളരെ വിശാലമാണ്. അതുകൊണ്ടു ഞങ്ങളുടെ വിവാഹത്തിന് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല, ഞാനൊരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ആളാണ്, ഒരു ഫ്യൂഡല്‍ കുടുംബത്തില്‍ നിന്നാണെന്ന് പറയാം. അവളുടെ കുടുംബം വളരെയധികം പ്രശസ്തിയും അന്തസ്സും ഉണ്ടായിരുന്നതാണ്. എന്റെ വീട്ടുകാരാരും അവളുടെ വീട്ടുകാരും അതിനെ എതിര്‍ത്തിരുന്നില്ല. ഇതുവരെ അങ്ങനൊരു എതിര്‍പ്പും വന്നിട്ടില്ല.
അവള്‍ അഭിമാനിയായ ഒരു മുസ്ലീമാണ്, ഞാന്‍ അഭിമാനിയായ ഒരു ഹിന്ദുവാണ്, പക്ഷേ അത് പരസ്പരം ഏറ്റുമുട്ടുന്നില്ല. പിന്നെയുള്ള കാര്യം രണ്ടുപേര്‍ അവരുടെ ജീവിതം ഒരുമിച്ച് ചെലവഴിക്കുമ്‌ബോള്‍ വിവരമുള്ള ആളുകളൊന്നും അവരുടെ ജീവിതത്തിലേക്കും അവരുടെ വഴികളിലേക്കും ഒരിക്കലും കടന്ന് വരില്ല. എന്നാല്‍ തീരെ വിവരമില്ലാത്ത ആളുകളാണ് അങ്ങനെ വരികയുള്ളു. അവരെ ദൈവത്തിന് പോലും സഹായിക്കാന്‍ കഴിയില്ല...'' എന്നാണ് മനോജ് പറയുന്നത്.'
നെറ്റ്ഫ്‌ലിക്‌സിന്റെ സിരീസ് ആയ കില്ലര്‍ സൂപ്പ് ആണ് പുതുവര്‍ഷത്തില്‍ അദ്ദേഹത്തിന്റേതായി പുറത്തുവരാനുള്ളത്.