ഇന്ന് റീലീസ് ആയ പ്രിസ്റ്റിലെ പ്രധാന നായികയാണ് മഞ്ജു വാരിയർ. താരത്തിന്റെ പുതിയ വിശേഷങ്ങൾ ഒക്കെ സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. നൃത്തലോകത്ത് നിന്നും വെള്ളിത്തിരയിലെത്തിയ മഞ്ജു വാര്യര്‍ ഇന്ന് സൂപ്പര്‍ സ്റ്റാറായി മാറിയിരിക്കുകയാണ് മഞ്ജു എന്ന് നിസംശയം പറയാൻ കഴിയും. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടി നായകനാവുന്ന ദി പ്രീസ്റ്റ് റിലീസ് ചെയ്യുന്നു. നവാഗതനായ ജോഫിന്‍ ടി ചാക്കോയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി-മഞ്ജു വാര്യര്‍ ചിത്രം ദി പ്രീസ്റ്റ് ഇന്ന് തിയേറ്ററില്‍ എത്തും. കൊറോണക്ക് ശേഷം മലയാളത്തില്‍ റിലീസ് ചെയ്യുന്ന ഏറ്റവും വലിയ സിനിമയാണെന്നുള്ള പ്രത്യേകതയോടെയാണ് ദി പ്രീസ്റ്റ് എത്തുന്നത്.
മഞ്ജു വാര്യരുടെ അമ്മ ഗിരിജ മാധവിന്റെ കഥകളി അരങ്ങേറ്റം നടന്നിരിക്കുകയാണ്. തൃശൂര്‍ പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടന്ന കല്യാണ സൗഗന്ധികം കഥകളിയില്‍ പാഞ്ചാലിയായാണ് ഗിരിജ അരങ്ങേറ്റം നടത്തിയത്. 'എന്റെ നൃത്ത പരിപാടികള്‍ക്ക് അമ്മയാണ് അണിയറയിലും അരങ്ങിന് മുന്‍പിലും ടെന്‍ഷനടിച്ച് ഇരിക്കാറുള്ളത്. ഇന്ന് എനിക്കായിരുന്നു ആ അവസ്ഥ എന്നാണ് അമ്മയുടെ അരങ്ങേറ്റത്തിന് ശേഷം മഞ്ജു പറഞ്ഞത്. കുട്ടിക്കാലം മുതല്‍ മനസ്സില്‍ കൊണ്ടു നടന്ന സ്വപ്‌നം പൂവണിഞ്ഞ നിമിഷത്തിന്റെ സന്തോഷത്തിലായിരുന്നു ഗിരിജ മാധവന്‍. അമ്മയെ കുറിച്ചുള്ള അഭിമാന നിമിഷത്തിലാണ് മഞ്ജു വാര്യരും.
അമ്മയുടെ മികവും വഴക്കവും കണ്ടു അഭിമാനമുഹൂർത്തം പങ്കുവച്ച് നടി. പ്രായം ഒന്നിനും തടസമല്ല എന്ന് കനിവ്‌ഹ് തന്നിരിക്കുകയാണ് ഗിരിജ 'അമ്മ. അരമണിക്കുറോളമാണ് പാഞ്ചാലിയായി ഗിരിജ നിറഞ്ഞ് നിന്നത്. അമ്മയുടെ കഥകളി കാണാന്‍ മഞ്ജു വാര്യര്‍ മുന്നില്‍ തന്നെ ഉണ്ടായിരുന്നു. ഒപ്പം സഹോദരനും കുടുംബവും ഉണ്ടായിരുന്നു.