സ്ത്രീകളുടെ സ്വപ്‌നങ്ങള്‍ക്ക് പരിധി നിശ്ചയിക്കാന്‍ ആര്‍ക്കാണ് കഴിയുക? വിവാഹമോചനത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയത് പറഞ്ഞ് മഞ്ജു..!

Malayalilife
topbanner
സ്ത്രീകളുടെ സ്വപ്‌നങ്ങള്‍ക്ക് പരിധി നിശ്ചയിക്കാന്‍ ആര്‍ക്കാണ് കഴിയുക? വിവാഹമോചനത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയത് പറഞ്ഞ് മഞ്ജു..!

മലയാള സിനിമയില്‍ തന്റേതായ മുദ്ര പതിപ്പിച്ച അഭിനേത്രിയാണ് മഞ്ജുവാര്യര്‍. ദിലീപുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും വിട പറഞ്ഞ മഞ്ജു വിവാഹമോചനത്തിന് ശേഷം ഗംഭീരതിരിച്ചുവരവാണ് നടത്തിയത്. ഹൗ ഓര്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെ രണ്ടാം വരവ് നടത്തിയ താരത്തിനെ തേടി പിന്നീട് നായികാവേഷങ്ങള്‍ തന്നെ എത്തിയപ്പോള്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പേരും മഞ്ജുവിന് സ്വന്തമായി. ഇപ്പോള്‍ തന്റെ രണ്ടാം വരവിനെകുറിച്ച് മഞ്ജു തുറന്നുപറഞ്ഞിരിക്കയാണ്. ഒപ്പം ഹൗ ഓര്‍ഡ് ആര്‍ യു എന്ന ചിത്രത്തിന്റെ അഞ്ചാം വാര്‍ഷികത്തിസന്തോഷവും താരം പങ്കുവയ്ക്കുന്നു.

കന്മദം ആറാം തമ്പുരാന്‍, കണ്ണെഴുതിപൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ പോലെ തന്നെ ജീവിതത്തിലും ശക്തമായ മനസ്സോടെ ജീവിക്കുന്ന വ്യക്തിയാണ് മഞ്ജു വാര്യര്‍. ദിലീപില്‍ നിന്നും ജീവനാംശം ഒന്നും വേണ്ടെന്ന് പറഞ്ഞായിരുന്നു മഞ്ജു ഡിവോഴ്‌സ് നേടിയത്. പിന്നീട് 16 വര്‍ഷങ്ങള്‍ക്കു ശേഷമാണ് 2014ല്‍ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയത്. മലയാളത്തിലെ ശക്തമായ കഥാപാത്രങ്ങള്‍ക്ക് പുറമേ താരം തമിഴിലും ഒരുകൈ നോക്കാന്‍ ഒരുങ്ങുകയാണ്.

അതേസമയം തന്റെ രണ്ടാമത് തിരിച്ചുവരവിനെകുറിച്ചുള്ള താരത്തിന്റെ പോസ്റ്റാണ് വൈറലാകുന്നത്. പെണ്‍മനസ്സുകളുടെ മട്ടുപ്പാവില്‍ ആത്മധൈര്യത്തിന്റെയും പ്രതീക്ഷയുടെയും വിത്തുകള്‍ മുളപ്പിച്ചു എന്ന നിലയിലാണ് 'ഹൗ ഓള്‍ഡ് ആര്‍ യു' തനിക്ക് പ്രിയപ്പെട്ടതാകുന്നതെന്ന് മഞ്ജു പറയുന്നു.

'ഹൗ ഓള്‍ഡ് ആര്‍ യു' റിലീസ് ചെയ്തിട്ട് ഇന്നേക്ക് അഞ്ചുവര്‍ഷമായെന്നും പണ്ടത്തെ തീയറ്ററുകളിലെ റീലുകള്‍ പോലെ വര്‍ഷങ്ങള്‍ എത്രവേഗമാണ് ഓടിത്തീരുന്നത് എന്നും മഞ്ജു ചോദിക്കുന്നു. സിനിമാഭിനയജീവിതത്തിന്റെ രണ്ടാംപകുതിയില്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്ന ദിവസം ഇന്നലെപ്പോലെ ഓര്‍ക്കുന്നു. കാലമെന്ന മഹാസംവിധായകന് പ്രണാമം.

വ്യക്തിപരമായ ഒരുപാട് സന്തോഷം നല്കുന്ന അനുഭവം എന്നതിനേക്കാള്‍ പെണ്‍മനസുകളുടെ മട്ടുപ്പാവില്‍ ആത്മധൈര്യത്തിന്റെയും പ്രതീക്ഷയുടെയും വിത്തുകള്‍ മുളപ്പിച്ചു എന്ന നിലയിലാണ് 'ഹൗ ഓള്‍ഡ് ആര്‍ യു' തനിക്ക് പ്രിയപ്പെട്ടതാകുന്നത് എന്നാണ് മഞ്ജു പറയുന്നത്. സ്ത്രീകളുടെ സ്വപ്‌നങ്ങള്‍ക്ക് പരിധികള്‍ നിശ്ചയിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ആ സിനിമ ഉറക്കെ വിളിച്ചു പറഞ്ഞു.

പെണ്മയുടെ വിജയവിളംബരമായിരുന്നു അത്. തോല്‍ക്കരുത് എന്ന് ഓരോ സ്ത്രീയുടെ കാതിലും പറഞ്ഞുകൊണ്ട് 'ഹൗ ഓള്‍ഡ് ആര്‍ യു' 'എത്ര വയസായി' എന്ന ചോദ്യത്തെ നിസാരമാക്കിക്കളഞ്ഞു. സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്,തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്,നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരെ ഈ സന്ദര്‍ഭത്തില്‍ നന്ദിയോടെ ഓര്‍മിക്കുന്നു. ഒപ്പം പ്രവര്‍ത്തിച്ച മറ്റെല്ലാവരെയും. എല്ലാത്തിനും ഉപരിയായി ചിത്രം വലിയ വിജയമാക്കിയ, ഇപ്പോഴും എപ്പോഴും ഒപ്പം നില്കുന്ന പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും നന്ദി പറഞ്ഞാണ് താരത്തിന്റെ കുറിപ്പ് അവസാനിക്കുന്നത്..

manju warrior about her re entry in cinema

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES