കുഞ്ഞ് ആമിയായി പ്രച്ഛന്ന വേഷത്തില്‍ ഒരുങ്ങി അന്‍വിത; ആമിയുടെ കുഞ്ഞ് വേഷപ്പകര്‍ച്ചക്ക് നന്ദി അറിയിച്ച് മഞ്ജുവും രംഗത്തെത്തി; ലൈറലായി മഞ്ജുവിന്റെ ട്വീറ്റ് 

Malayalilife
കുഞ്ഞ് ആമിയായി പ്രച്ഛന്ന വേഷത്തില്‍ ഒരുങ്ങി അന്‍വിത; ആമിയുടെ കുഞ്ഞ് വേഷപ്പകര്‍ച്ചക്ക് നന്ദി അറിയിച്ച് മഞ്ജുവും രംഗത്തെത്തി; ലൈറലായി മഞ്ജുവിന്റെ ട്വീറ്റ് 

മഞ്ജുവാര്യരുടെ തിരിച്ചുവരവില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കഥാപാത്രമായിരുന്നു 'ആമി'യിലേത്. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയായാണ് മഞ്ജു ചിത്രത്തില്‍ പ്രത്യേക്ഷപ്പെട്ടത്. നിരവധി കൈയ്യടികളും ഒപ്പം വിമര്‍ശനങ്ങളും ആമി നേടി. ഇപ്പോഴിതാ സ്‌കൂളിലെ പ്രച്ഛന്നവേഷ മത്സരത്തില്‍ 'ആമി'യായി ഒരു കൊച്ചുമിടുക്കി എത്തിയിരിക്കുന്നു.

ചെസ്റ്റ് നമ്പര്‍ 106 എന്നു വിളിച്ചപ്പോള്‍ അന്‍വിത പച്ചപ്പട്ടുസാരിയുടുത്ത്, വലിയ വട്ടക്കണ്ണടയൊക്കെ വച്ച് വന്നു. പശ്ചാത്തലത്തില്‍ 'ആമി' എന്ന ചിത്രത്തിലെ ശ്രേയ ഘോഷാല്‍ ആലപിച്ച 'നീര്‍മാതളപ്പൂവിനുള്ളില്‍' എന്ന ഗാനവും. അന്‍വിത വന്ന് സ്വയം പരിചയപ്പെടുത്തി, താന്‍ കമല സുരയ്യയാണെന്ന്.

ചിത്രം വൈറലായതിന് പിന്നാലെ കുഞ്ഞ് ആമിയെ തേടി മഞ്ജുവും എത്തി. അന്‍വിതയുടെ 'ആമി' ചിത്രം സഹിതമാണ് മഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇതിന് നന്ദി പറഞ്ഞുകൊണ്ട് അന്‍വിതയും എത്തി. 'മഞ്ജുചേച്ചിയുടെ മെസ്സേജ് സുരേഷ് അങ്കിള്‍ കാണിച്ചു തന്നു. താങ്ക്യൂ സോ മച്ച്' എന്നായിരുന്നു അന്‍വിതയുടെ വീഡിയോ സന്ദേശം. ഇതും മഞ്ജു തന്റെ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തു.

manju warrior aami fancy dress school student pic viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES