Latest News

'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍' എന്ന ചിത്രത്തില്‍ ഞാന്‍ ചേയ്യേണ്ടിയിരുന്ന വേഷമാണ് ഐശ്വര്യ റായ് ചെയ്തത്; സംവിധായകന്‍ ആദ്യം സമീപിച്ചത് തന്നെ;ആളുകള്‍ക്ക് ലൗ സ്റ്റോറിയുമായി എന്നെ സമീപിപ്പിക്കാന്‍ പേടി;എനിക്ക് വേണ്ടി ഒരു ലൗ സ്റ്റോറി എഴുതാന്‍ സുഹൃത്തുക്കളായ എഴുത്തുകാരോട് പറയാറുണ്ട്; മഞ്ജു വാര്യര്‍ പങ്ക് വച്ചത്

Malayalilife
 'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍' എന്ന ചിത്രത്തില്‍ ഞാന്‍ ചേയ്യേണ്ടിയിരുന്ന വേഷമാണ് ഐശ്വര്യ റായ് ചെയ്തത്; സംവിധായകന്‍ ആദ്യം സമീപിച്ചത് തന്നെ;ആളുകള്‍ക്ക് ലൗ സ്റ്റോറിയുമായി എന്നെ സമീപിപ്പിക്കാന്‍ പേടി;എനിക്ക് വേണ്ടി ഒരു ലൗ സ്റ്റോറി എഴുതാന്‍ സുഹൃത്തുക്കളായ എഴുത്തുകാരോട് പറയാറുണ്ട്; മഞ്ജു വാര്യര്‍ പങ്ക് വച്ചത്

ഴിഞ്ഞ ദിവസമാണ് മഞ്ജു വാര്യരുടെ ' ആയിഷ' എന്ന ചിത്രം തീയേറ്ററുകളിലെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു പറഞ്ഞ ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അസുരന്‍ എന്ന ചിത്രത്തിന് മുന്‍പ് തനിക്ക് തമിഴ് സിനിമകളില്‍ നിന്ന് അവസരം വന്നിരുന്നെന്ന് നടി പറയുന്നു. മലയാളത്തില്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ഡേറ്റിന്റെ പ്രശ്‌നവും മറ്റ് പല കാരണങ്ങള്‍ കൊണ്ടും തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചില്ല.

അങ്ങനെ നഷ്ടപ്പെട്ടവയില്‍ ഒന്നാണ് 'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍' എന്ന ചിത്രം. ഞാന്‍ ചെയ്യേണ്ടിയിരുന്ന വേഷമാണ് ഐശ്വര്യ റായ് ചെയ്തത്. എന്നെയായിരുന്നു സംവിധായകന്‍ രാജീവ് മേനോന്‍ ആദ്യം സമീപിച്ചിരുന്നത്.'- മഞ്ജു വാര്യര്‍ പറഞ്ഞു.

അസുരന് ശേഷം എനിക്ക് വന്ന സിനിമകളില്‍ കൂടുതലും അസുരനുമായി സാമ്യമുള്ളതായിരുന്നു. തുനിവില്‍ എന്റേതായ ഫ്രണ്ട്‌ലി സജഷന്‍ ഉണ്ടായിരുന്നു. എന്റെ കഥാപാത്രം ഇങ്ങനെ ആണെങ്കിലോ എന്ന തരത്തില്‍. സംവിധായകന്‍ വിനോദ് അതിനോട് സഹകരിച്ചു. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ പറ്റുമോയെന്ന് നോക്കട്ടെയെന്ന് പറഞ്ഞു. വിനോദ് സാര്‍ എന്റെ സജഷനില്‍ ഹാപ്പി ആയിരുന്നു. 

മലയാളത്തില്‍ അടുത്തിടെ ചെയ്ത സിനിമകളുടെയും ഡിസ്‌കഷനില്‍ ഞാനും പങ്കാളി ആയിരുന്നു. ചര്‍ച്ചകളും ഫൈറ്റും ഉണ്ടാവും. സ്‌ക്രിപ്റ്റിന്റെ എല്ലാ ഘട്ടങ്ങളിലും എന്നെ അറിയിക്കാറുണ്ട്. ഒരു ടീം വര്‍ക്ക് ആണ്. ആയിഷയിലെ കഥാപാത്രം എനിക്കിഷ്ടപ്പെട്ടു. സൗദി അറേബ്യയിലെ ഒരു ഗദ്ദാമ ആണ് കഥാപാത്രം. സാധാരണയായി ഗദ്ദാമമാര്‍ ഉപദ്രവിക്കപ്പെടുന്നതാണ് സിനിമകളില്‍ കാണാറ്. പക്ഷെ ഇത് അങ്ങനെയല്ല. ഒരു യഥാര്‍ത്ഥ സംഭവ കഥയെ ആസ്പദമാക്കിയാണെന്നും നടി പറഞ്ഞു.

കൂടാതെ ആളുകള്‍ക്ക് ലൗ സ്റ്റോറിയുമായി എന്നെ സമീപിപ്പിക്കാന്‍ പേടി ആണെന്ന് തോന്നുന്നു. എനിക്ക് വേണ്ടി ഒരു ലൗ സ്റ്റോറി എഴുതാന്‍ സുഹൃത്തുക്കളായ എഴുത്തുകാരോട് പറയാറുണ്ടെന്നും നടി പങ്ക് വച്ചു. എനിക്ക് ആ സോണ്‍ എക്‌സ്‌പ്ലോര്‍ ചെയ്യണമെന്നുണ്ട്. ഇന്ന് പ്രായമൊന്നും ഒരു പ്രശ്‌നമല്ല' 'നിങ്ങളുടെ ഇമേജിനേഷനില്‍ വൈല്‍ഡ് ആയി പോവാനാണ് പറയാറ്. ഒരേ സിനിമകള്‍ ചെയ്യുന്നത് മടുപ്പുളവാക്കും. ചിലപ്പോള്‍ കഥ പറയുമ്പോള്‍ തുടക്കത്തില്‍ തന്നെ ഈ കഥ എങ്ങനെ പോവുമെന്ന് മനസ്സിലാവും. നമുക്ക് മടുക്കുന്നുണ്ടെങ്കില്‍ പ്രേക്ഷകരുടെ കാര്യം പറയേണ്ടല്ലോ' പ്രേക്ഷകരുടെ സ്‌നേഹം പരിധികളില്ലാതെ ലഭിക്കുന്നുണ്ട്. നല്ല സിനിമകളിലൂടെ ആ സ്‌നേഹം തിരിച്ചു കൊടുക്കാനാണ് ശ്രമിക്കുന്നത്. ചില അനുമാനങ്ങള്‍ തെറ്റിയിട്ടുണ്ട്. പക്ഷെ നല്ല സിനിമകള്‍ ചെയ്യാന്‍ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും നടി പറയുന്നു.

manju warrier says kandukondain kandukondain

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES