മലയാളത്തിന്റെ പ്രിയനടിമാര്‍ ഒരു ഫ്രെയ്മില്‍. തന്റെ പ്രിയ സുഹൃത്തുക്കളുമൊത്ത് മഞ്ജു വാര്യര്‍ പങ്കുവെച്ച ചിത്രം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 'ഫ്രണ്ട്‌സ് ലൈക്ക് ഫാമിലി' (കുടുംബം പോലെ സുഹൃത്തുക്കള്‍) എന്ന് ഹാഷ്ടാഗോടെയാണ് ഭാവനയ്ക്കും സംയുക്ത വര്‍മ്മയ്ക്കുമൊപ്പമുള്ള ചിത്രം നടി പങ്കുവെച്ചത്.
മഞ്ജുവിന്റെ ദീര്‍ഘകാല സൗഹൃദങ്ങളില്‍ ഉള്ള രണ്ട് വ്യക്തികളാണ് ഭാവനയും സംയുക്ത വര്‍മ്മയും. ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഭാവനയും ചിത്രങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു.
ഫ്രണ്ട്‌സ് ലൈക് ഫാമിലി എന്നാണ് ഭാവന അടിക്കുറിപ്പായി നല്‍കിയത്. ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നാണ് നായികമാര്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്.
സോള്‍സിസ്‌റ്രേഴ്‌സ് , മൈന്‍ ഫോര്‍ എവര്‍ തുടങ്ങി ഹാഷ് ടാഗുകളും ചിത്രത്തിന് താഴെ ഭാവന കുറിച്ചു. മൂന്നുപേരെയും ഒരുമിച്ച് കണ്ടതില്‍ ഒരുപാട് സന്തോഷമെന്ന് ആരാധകര്‍.
അതേസമയം മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വെള്ളരിപട്ടണം കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. മഞ്ജുവിനൊപ്പം സൗബിന്‍ ഷാഹിറും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം നവാഗതനായ മഹേഷ് വെട്ടിയാര്‍ ആണ് സംവിധാനം.ആക്ഷേപ രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കെ.പി സുനന്ദ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്.