Latest News

ആ സമയത്ത് മമ്മൂക്ക അൽപം സീരിയസ് ആയിരുന്നു; ഇന്ന് എനിക്ക് മമ്മൂക്കയോട് സംസാരിക്കാൻ എനിക്ക് ഭയമില്ല; മമ്മൂക്കയോടുള്ള ആദ്യ പേടി ഇപ്പോൾ ഇല്ലായെന്ന് തുറന്ന് പറഞ്ഞ് നടി മഞ്ജു പിള്ള

Malayalilife
ആ സമയത്ത് മമ്മൂക്ക അൽപം സീരിയസ് ആയിരുന്നു; ഇന്ന് എനിക്ക് മമ്മൂക്കയോട് സംസാരിക്കാൻ എനിക്ക് ഭയമില്ല; മമ്മൂക്കയോടുള്ള ആദ്യ പേടി ഇപ്പോൾ ഇല്ലായെന്ന് തുറന്ന് പറഞ്ഞ് നടി മഞ്ജു പിള്ള

കൂടെ അഭിനയിക്കുന്നവർ ഒക്കെ ആദ്യം പേടിയോടെയും ബഹുമാനത്തോടെയും എപ്പോഴും കാണുന്ന ഒരാളാണ് മമ്മൂക്ക. അതിനു കാരണം മമ്മൂക്കയുടെ സീരിയസ്നെസ്സാണ്. വളരെ കുറച്ചു മാത്രം സംസാരിക്കുന്ന ഒരു പ്രകൃതമാണ് ഇതിന്റെ പ്രധാനമായ കാര്യം. 1991 മുതൽ മഞ്ജുപിള്ള സിനിമയിൽ സജീവമായിരുന്നെങ്കിലും പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് 1995 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ മഴയെത്തും മുൻപേയിലൂടെയായിരുന്നു. ഇതിൽ അഞ്ജന എന്ന കഥാപാത്രം ചെയ്തത് മഞ്ജു പിള്ള ആണ്. മമ്മൂട്ടിക്കൊപ്പം കോമ്പിനേഷൻ സീനുകൾ മഞ്ജുവിന് ഉണ്ടായിരുന്നു. തുടക്കത്തിൽ മമ്മൂട്ടിയെ ഭയമായിരുന്നു എന്നാണ് മഞ്ജു പിള്ള പറയുന്നത്. ഇതാണ് ഇപ്പോൾ വൈറൽ. 

ഇപ്പോഴാണ് മമ്മൂക്ക കൂടുതൽ ഫ്രീ ആയതെന്നാണ് തനിക്ക് നോന്നുന്നത്. ഒരു പക്ഷെ അത് ഞങ്ങളുടെ കൂടി കുഴപ്പം ആയിരിക്കാം. മഴയെത്തും മുൻപേയിൽ മമ്മൂക്ക സാർ ആയിരുന്നു. അതിന്റെ ഒരു പേടിയും ബഹുമാനവുമൊക്കെയുണ്ടായിരുന്നു. കൂടാതെ ആ സമയത്ത് മമ്മൂക്ക അൽപം സീരിയസ് ആയിരുന്നെന്നും മഞ്ജു പിള്ള പറയുന്നു. എന്നാൽ ഇന്ന് എനിക്ക് മമ്മൂക്കയോട് സംസാരിക്കാൻ എനിക്ക് ഭയമില്ല. നമ്മുടെ ഒരു അടുത്ത സുഹൃത്തിനെ പോലെ മിണ്ടാൻ സാധിക്കുന്നുണ്ട്. എന്നാൽ മറ്റേത് എനിക്ക് പേടിയായിരുന്നു. എന്നാൽ ഇപ്പോൾ മമ്മൂക്ക വളരെ ഫ്രീയാണ്. അന്ന് മമ്മൂക്കയെ തനിക്ക് സത്യമായിട്ടും പേടിയായിരുന്നെന്നും മഞജു പറയുന്നു.

ഒരു മലയാള സിനിമ-സീരിയൽ അഭിനേത്രിയാണ് മഞ്ജൂ പിള്ള. എസ്.പി. പിള്ളയുടെ പേരമകളാണ് മഞ്ജു. അടൂർ ഗോപാലകൃഷ്ണന്റെ പുരസ്കാരങ്ങൾ നേടിയ സിനിമയായ നാലു പെണ്ണുങ്ങളിൽ പ്രധാന വേഷം കയ്യാളിയാ നാലു പേരിലൊരാൾ മഞ്ജുവായിരുന്നു. നിരവധി ടെലിവിഷൻ പരിപാടികളുടെ വിധികർത്താവായും മഞ്ജു ജോലി ചെയ്തിട്ടുണ്ട്.

manju pilla mammokka old movie malayalam movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES