1993-ൽ ഫാസിൽ സംവിധാനം ചെയ്ത പ്രശസ്തമായ ഒരു സൈക്കോ ത്രില്ലർ മലയാളചലചിത്രമാണ് മണിച്ചിത്രത്താഴ്. മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ മോഹൻലാൽ, ശോഭന, സുരേഷ് ഗോപി എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിൽ മധ്യതിരുവിതാംകൂറിലെ ആലപ്പുഴ ജില്ലയിലെ മുട്ടം എന്ന സ്ഥലത്തെ പ്രശസ്തമായ ആലുമൂട്ടിൽ കൊട്ടാരത്തിലെ ഒരു ഈഴവ കുടുംബത്തിൽ നടന്ന ദുരന്തസംഭവം ഈ കഥയെ സ്വാധീനിച്ചിട്ടുണ്ട്. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധലഭിച്ച രംഗമായിരുന്നു ശോഭനയുടെ കഥാപാത്രമായ ഗംഗയുടെ പശ്ചാത്തലത്തിനെ കുറിച്ച് നകുലനോട് മോഹൻലാലിന്റെ കഥാപാത്രമായ ഡോ സണ്ണി പറയുന്നത്.
ആ 10 മിനിറ്റ് നേരം ദൈർഘ്യമുളള മോഹൻലാലിന്റെ ഡയലോഗിനെ കുറിച്ച് നിർമ്മാതാവ് ചില കാര്യങ്ങൾ വെളിപ്പെടുത്തി. സിനിമയുടെ ഫുൾ ഡബ്ബിംഗ് തീർന്നതിനു ശേഷം അന്ന് രാത്രി സംവിധായകൻ ഫാസിലിന് മോഹൻലാലിന്റെ ഒരു കോൾ വരുകയായിരുന്നു. ആ പ്രധാന സീൻ ഒന്നും കൂടി ഡബ്ബ് ചെയ്യണമെന്ന്. ഫാസിൽ വന്നു തന്നോടും സിദ്ദിഖിനോടും മോഹൻലാൽ വിളിച്ച കാര്യം പറയുകയായിരുന്നു. ലാലിന് ഡബ്ബ് ചെയ്തത് ഇഷ്ടമായില്ലെന്നും ഒന്നും കൂടി ഡബ്ബ് ചെയ്യണമെന്നും പറഞ്ഞുവെന്നും അദ്ദേഹം തങ്ങളോട് പറഞ്ഞു.
പിറ്റേദിവസം രാവിലെ എല്ലാവരും തിയേറ്ററിൽ എത്തി അത് ഒന്നും കൂടി ഇട്ടു കണ്ടു. എല്ലാവർക്കും അത് ഓക്കെയായിരുന്നു. എന്നാൽ മോഹൻലാലിന് അത് അത്ര തൃപ്തിയായിട്ടില്ല. അത്രയ്ക്ക് ഇമോഷണലായ രംഗമായിരുന്നു അത്. ആ 10 മിനിറ്റ് സമയമാണ് ആ സിനിമ. അവിടെ ആളുകൾ അൽപമൊന്ന് ഡിസ്റ്റർബ് ആയാൽ മൊത്തത്തിൽ ഡിസ്റ്റർബ് ആകും. അടുത്ത ദിവസം അത് ഫുൾ കണ്ടിട്ട് ലാൽ തിരിച്ച് പോകുകയായിരുന്നു. അത് പിന്നെ ഫാസിലിൽ ഇത് മതിയെന്ന് പറഞ്ഞതോടെ മോഹൻലാൽ തിരിച്ചു പോവുകയായിരുന്നു എന്ന് നിർമ്മാതാവ് പറയുന്നു. ഈ ചിത്രത്തിന്റെ തകർപ്പൻ ജയം പത്തുവർഷങ്ങൾക്ക് ശേഷമാണെങ്കിലും ഇന്ത്യയിലെ വിവിധ ഭാഷകളിൽ പുനർനിർമ്മിക്കുവാൻ കാരണമായി. കന്നടയിൽ ആപ്തമിത്ര, തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളിലാണിവ ഇറങ്ങിയത്. എല്ലാ ചിത്രങ്ങളും വൻ വിജയമാണ് നേടിയത്.