Latest News

ഇതാണ് ഞങ്ങളുടെ കുഞ്ഞ് മകള്‍; നാലുവയസുകാരി താര; സ്‌നേഹം നിറച്ച് അവളെ ഞങ്ങള്‍ വീട്ടിലേക്ക് സ്വാഗതം ചെയ്തു; പെണ്‍കുഞ്ഞിനെ ദത്തെടുത്ത സന്തോഷവാര്‍ത്ത പങ്കിട്ട് മന്ദിര ബേദി; നിഷയുടെ സഹോദരിയാണോ എന്ന് ആരാധകര്‍

Malayalilife
ഇതാണ് ഞങ്ങളുടെ കുഞ്ഞ് മകള്‍; നാലുവയസുകാരി താര; സ്‌നേഹം നിറച്ച് അവളെ ഞങ്ങള്‍ വീട്ടിലേക്ക് സ്വാഗതം ചെയ്തു; പെണ്‍കുഞ്ഞിനെ ദത്തെടുത്ത സന്തോഷവാര്‍ത്ത പങ്കിട്ട് മന്ദിര ബേദി; നിഷയുടെ സഹോദരിയാണോ എന്ന് ആരാധകര്‍

പ്രശസ്ത നടി സണ്ണി ലിയോണിനെ പോലെതന്നെ ദത്തുപുത്രി നിഷയും ആരാധകര്‍ക്ക് പ്രിയപ്പെട്ടവളാണ്. ഇന്ത്യയിലെ ഒരു അനാഥാലയത്തില്‍ നിന്നാണ് നിഷയെ സണ്ണി ലിയോണ്‍ ദത്തെടുത്തത്. ഇപ്പോള്‍ സണ്ണി ലിയോണിന് ശേഷം പെണ്‍കുട്ടിയെ ദത്തെടുത്തിരിക്കയാണ് നടിയും മോഡലുമായ നടി മന്ദിര ബേദി. മന്ദിര ബേദിയും ഭര്‍ത്താവും സംവിധായകനുമായ രാജ് കൗശാലും ചേര്‍ന്നാണ് നാലു വയസുകാരി പെണ്‍കുട്ടിയെ ദത്തെടുത്തത്. മന്ദിര തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.

താര എന്ന നാലുവയസ്സുകാരിയാണ് മന്ദിരയുടെ ഇളയമകളായി കുടുംബത്തിലേക്ക് വന്നത്. കാഴ്ചയില്‍ പോലും സണ്ണി ലിയോണിയുടെ മകള്‍ നിഷയുമായി താരയ്ക്ക് നല്ല രൂപസാദൃശ്യമുണ്ട് എന്നതാണ് യാദൃശ്ചികത. നിഷയുടെ സഹോദരിയാണോ എന്നും ചോദ്യങ്ങളുണ്ട്. വീര്‍ എന്ന മകന് അനുജത്തിയായാണ് താരയുടെ വരവ്. മകള്‍ക്ക് താര ബേദി കൗശല്‍ എന്നാണ് പേര്. എന്നാല്‍ അല്‍പ്പം വൈകിയാണ് ഇക്കാര്യം മന്ദിര ആരാധകരെയും പ്രേക്ഷകരെയും അറിയിച്ചിരിക്കുന്നത്. മകള്‍ വന്നത് 2020 ജൂലൈ 28നാണെന്നു മന്ദിര പറയുന്നു. നാല് വയസ്സും ഒരല്പ്പവും കൂടിയാണ് താരയുടെ പ്രായം. മകള്‍ വന്നത് മുതല്‍ മന്ദിര സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നെങ്കിലും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല. കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രവും മന്ദിര പങ്കുവെച്ചിട്ടുണ്ട്.

മനോഹരമായ വരികളിലൂടെയാണ് താരയുടെ വരവിനെ മന്ദിര വര്‍ണിച്ചത്. അവള്‍ ഞങ്ങളിലേക്ക് വന്നു, മുകളില്‍ നിന്നുള്ള അനുഗ്രഹം പോലെ. ഞങ്ങളുടെ കുഞ്ഞ് പെണ്‍കുട്ടി, താര. നാലു വയസുകാരി. നക്ഷത്രം പോലെയാണ് അവളുടെ കണ്ണുകള്‍ തിളങ്ങുന്നത്. വീറിന് സഹോദരിയായി. കൈകള്‍ തുറന്ന് സ്‌നേഹം നിറച്ച് ഞങ്ങള്‍ അവളെ വീട്ടിലേക്ക് സ്വാഗതം ചെയ്തു. നന്ദിയോടെ, അനുഗ്രഹത്തോടെ- ചിത്രം പങ്കുവെച്ച് മന്ദിര കുറിച്ചു.

Read more topics: # mandira bedi,# baby girl,# adopted,# family
mandira bedi welcomes new baby girl to family

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES