Latest News

മലയാള സിനിമയിലെ സിംഹാസനങ്ങള്‍ ഞാന്‍ ആഗ്രഹിച്ചിട്ടില്ല; എനിക്കായി ഒരു ബെഞ്ചെങ്കിലും എല്ലാക്കാലവും ഒഴിച്ചിട്ടിട്ടുണ്ടാകും; സത്യന്‍ മാഷിന്റെ സിംഹാസനത്തിന് അര്‍ഹനായ താരമെന്ന ഉപമയ്ക്ക് മമ്മൂട്ടിയുടെ മറുപടി

Malayalilife
 മലയാള സിനിമയിലെ സിംഹാസനങ്ങള്‍  ഞാന്‍ ആഗ്രഹിച്ചിട്ടില്ല; എനിക്കായി ഒരു ബെഞ്ചെങ്കിലും എല്ലാക്കാലവും ഒഴിച്ചിട്ടിട്ടുണ്ടാകും; സത്യന്‍ മാഷിന്റെ സിംഹാസനത്തിന് അര്‍ഹനായ താരമെന്ന ഉപമയ്ക്ക് മമ്മൂട്ടിയുടെ മറുപടി

ലയാള സിനിമയിലെ നടനവിസ്മയമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. സിനിമയില്‍  നാല് പതിറ്റാണ്ട് പിന്നിട്ടപ്പോഴും അദ്ദേഹത്തിന് വെല്ലുവിളി ഉയര്‍ത്തി ഒരുനടനും മുന്നോട്ട് വന്നിട്ടില്ല. മലയാള സിനിമയില്‍ തനിക്ക് സിംഹാസനങ്ങള്‍ ഒരുക്കിയില്ലെങ്കിലും തനിക്ക് അനുവദിക്കപ്പെട്ട ഒരു ബെഞ്ചെങ്കിലും ഇവിടെ എക്കാലവും ഉണ്ടാകുമെന്നാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി പ്രതികരിക്കുന്നത്. തിരുവനന്തപുരം കേസരി പ്രസ്‌ക്ലസ് സംഘടിപ്പിച്ച കേസരി ഫിലിം ക്ലബ്ല ഉഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പത്രപ്രവര്‍ത്തനം തനിക്ക് തിരഞ്ഞെടുക്കാന്‍ ഇഷ്ടപ്പെട്ട മേഖലയായിരുന്നെന്നും ഒരു മാധ്യമസ്ഥാപനത്തിന്റെ ചുമതലയില്‍ ഇരിക്കുന്ന ആളെന്ന രീതിയില്‍ പത്ത് ശതമാനം മാധ്യമ പ്രവര്‍ത്തകനാണ് താനെന്നും മമ്മൂട്ടി പ്രതികരിച്ചു.

മലയാള സിനിമയില്‍ താന്‍ സിംഹാസനങ്ങള്‍ ആഗ്രഹിച്ചിട്ടില്ലെന്നാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി മനസ് തുറന്നത്. മാധ്യമപ്രവര്‍ത്തകന്റെ വിശേഷണങ്ങള്‍ക്ക് മറുപടിയായിട്ടാണ് അദ്ദേഹം പ്രതികരിച്ചത്. സത്യന്റെ സിംഹാസനം അലങ്കരിക്കാന്‍ കഴിവുള്ള മലയാളത്തിലെ മറ്റൊരു നടന്‍ എന്നാണ് മമ്മൂട്ടി സിനിമയിലേക്ക് എത്തിയപ്പോള്‍ പലരും പറഞ്ഞത്.

എന്നാല്‍ ഇത്തരം സിംഹാസങ്ങനങ്ങളൊന്നും താന്‍ ആഗ്രഹിക്കുന്നില്ലെന്നും തനിക്ക് ഇരിക്കാന്‍ മലയാള സിനിമയില്‍ ഒരു ബെഞ്ചെങ്കിലും എല്ലാക്കാലവും കാണും എന്നായിരുന്നു മെഗാ താരത്തിന്റെ പ്രതികരണം. സിനിമയുടെ വളര്‍ച്ചയ്ക്ക് മാധ്യമങ്ങള്‍ അഭിവാജ്യ ഘടകമാണ്. മലയാളത്തില്‍ ടെലിവിഷനുകള്‍ വരുന്നതിന് മുന്‍പ് തനിക്ക് എന്റര്‍ടെയ്ന്‍മെന്റ് സിനിമാ വാര്‍ത്തകളുടെ വീഡിയോ ചാനലുമായി രംഗത്ത് വന്നിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.   

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന കേസരി ഫിലിം ക്ലബിന്റെ ഉദ്ഘാടനകനായിട്ടാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തിയത്. പ്രസ്‌ക്ലബ് രൂപീകരിച്ച ലോഗോ മമ്മൂട്ടി അനാശ്ചാദനം ചെയ്തു. 

ചടങ്ങില്‍ ജോണ്‍ബ്രിട്ടാസ്, കെ.ടി.ഡി.സി ചെയര്‍മാന്‍ എം.വിജയകുമാര്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹിയായ സി, നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന് ഇടവേളയെടുത്ത അദ്ദേഹം തിരുവനന്തപുരത്തെ ചില പൊതുപരിപാടികളില്‍ രണ്ടുദിവസം പങ്കെടുക്കും.

mammoty in trivandram press club

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES