മമ്മൂട്ടിയുടെ സിനിമാ കരിയറിലെ ഏറ്റവും വലിയ പ്രോജക്റ്റ് എന്മന ഖ്യാതിയോടെയാണ് മാമാങ്കം ഒരുങ്ങുന്നത്. കണ്ണൂര്‍, ഒറ്റപ്പാലം, എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളിലായിട്ടാണ് നാല് ഷെഡ്യൂളുകളില്‍ ചിത്രം ഒരുങ്ങുന്നത്.

120 ദിവസത്തെ ഷെഡ്യൂളില്‍ 80 ദിവസത്തെ ചിത്രീകരണം ഇതുവരെ പൂര്‍ത്തിയായതായട്ടാണ് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്ത പുറത്തുവിടുന്നത്. കണ്ണൂര്‍, വാഗമണ്‍, ഒറ്റപ്പാലം, എറണാകുളം എന്നിവ കേന്ദ്രമാക്കിയാണ് ചിത്രീകരണം പുരോഗമിക്കുന്നത്. അമ്പതു കോടി രൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. കാവ്യാ ഫിലിമ്സിന്റെ ബാനറില്‍ വേണു കുന്നപ്പള്ളി ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

18 ഏക്കര്‍ നീളുന്ന വമ്പന്‍ സെറ്റ് ആണ് ചിത്രത്തിനായി ഒരുക്കുന്നത്. ഇത് ഇന്ത്യന്‍ സിനിമയില്‍ ഒരുങ്ങിയിട്ടുള്ളതില്‍ വച്ചേറ്റവും വലിയ സെറ്റാണ്. അവസാന ഷെഡ്യൂളിലെ 40 മുതല്‍ 60ദിവസം വരെ നീണ്ടു നിക്കുന്ന ഷൂട്ട് ആണ് ഇവിടെ നടക്കാന്‍ പോകുന്നത്.അവസാന ഷെഡ്യൂളിലെ ചിത്രീകരണത്തില്‍ രണ്ടായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കും.ഉണ്ണിമുകുന്ദനും ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ചന്ദ്രോത് പണിക്കര്‍ എന്ന കഥാപാത്രത്തെ ആണ് ഉണ്ണി അവതരിപ്പിക്കുന്നത്. കനിഹ, അനു സിതാര, തരുണ്‍ രാജ് അറോറ, പ്രാചി ടെഹ്ലാന്‍, സുദേവ് നായര്‍, സിദ്ദിഖ്, അബു സലിം, സുധീര്‍ സുകുമാരന്‍ എന്നിവരും മറ്റു വേഷങ്ങളില്‍ എത്തും.