Latest News

68കാരനായ മകനും 70 വയസുള്ള അച്ഛനും മാസ് ആണെങ്കില്‍ 58 വയസുള്ള മകനും 55 കാരനായ അച്ഛനും മരണമാസ് ആണ്; മധുരരാജയുടെ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ ചേരിതിരിഞ്ഞ് ട്രോളുകളുമായി മോഹന്‍ലാല്‍-മമ്മൂട്ടി ഫാന്‍സ് 

Malayalilife
 68കാരനായ മകനും 70 വയസുള്ള അച്ഛനും മാസ് ആണെങ്കില്‍ 58 വയസുള്ള മകനും 55 കാരനായ അച്ഛനും മരണമാസ് ആണ്; മധുരരാജയുടെ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ ചേരിതിരിഞ്ഞ് ട്രോളുകളുമായി മോഹന്‍ലാല്‍-മമ്മൂട്ടി ഫാന്‍സ് 

മ്മൂട്ടി നായകനാകുന്ന മധുരരാജ എന്ന ചിത്രത്തിലെ ഒരു സ്റ്റില്‍ പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ചയായിരിക്കുന്നത് ചിത്രത്തിന്റെ ക്യാപ്ഷനാണ്.നെടുമുടി വേണുവും മമ്മൂട്ടിയും ഒരുമിച്ച് നില്‍ക്കുന്ന സ്റ്റില്ലായിരുന്നു പുറത്തുവന്നത്. എന്നാല്‍ ഇതിനു ചുവടെ ചേര്‍ത്ത കുറിപ്പാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. 67 വയസായ മകനും 70കാരനായ മകനും എന്നായിരുന്നു പോസ്റ്റ് .എന്നാല്‍ ഇതിന് കൗണ്ടറായി മോഹന്‍ലാല്‍ ഫാന്‍സ് പുറത്തിറക്കിയ പോസ്റ്റാറാണ് വൈറലായിരിക്കുന്നത്.


കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മധുരരാജ പോസ്റ്ററില്‍ മമ്മൂട്ടിയെ മാസാക്കുന്ന തരത്തിലുള്ള പ്രായ സൂചനയാണ് ഏറെ ചര്‍ച്ചയ്ക്ക് വിധേയമാക്കിയത്. 70 വയസുകാരനായ അച്ഛനും 67കാരനായ മകനും എന്ന കുറിപ്പാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. എന്നാല്‍ ഇതിന് മറുപടി നല്‍കുന്ന ട്രോളുകളുമായിട്ടാണ് മോഹന്‍ലാല്‍ ഫാന്‍സ് രംഗത്തെത്തിയത്. 

 

70 കാരനായ അച്ഛനും 67 കാരനായ മകനും മാസ് ആണെങ്കില്‍58 വയസുള്ള മകനും 55 വയസുള്ള അച്ഛനും കൊലമാസാണ് എ്ന്നു പറഞ്ഞാണ് ട്രോളുകള്‍ എത്തിയത്. മോഹന്‍ലാലും സായ്കുമാറും ഛോട്ടാ മുംബൈയില്‍ അവതരിപ്പിച്ച അച്ഛന്‍ മകന്‍ വേഷത്തെ ചൂണ്ടിക്കാട്ടിയാണ് ട്രോളുമായി രംഗത്തെത്തയത്. മധുരാജയുടെ പോസ്റ്ററിന് താഴെയായി ഇരു ഫാന്‍സ് ഗ്രൂപ്പുകളും പൊരിഞ്ഞ യുദ്ധവുമാണ്. 

വൈശാഖിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പോക്കിരി രാജയ്ക്ക് ശേഷം എട്ടുവര്‍ഷത്തിന് ശേഷമാണ് രണ്ടാം ഭാഗം എത്തുന്നത്. ആദ്യഭാഗത്തില്‍ മമ്മൂട്ടിയുടെ അനുജനായി പൃഥ്വിരാജ് ആണ് എത്തിയത്. പൃഥ്വിയുടെ സൂര്യ എന്ന കഥാപാത്രവും ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായിരുന്നു. രണ്ടാംഭാഗം ഒരുങ്ങുമ്പോള്‍ പൃഥ്വി ചിത്രത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. തന്നെ അണിയറക്കാര്‍ ക്ഷ്ണിച്ചിട്ടില്ലെന്നും പങ്കാളിയാകാന്‍ താല്‍പര്യമുണ്ടായിരുന്നെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. 

മമ്മൂട്ടിയെ കൂടാതെ തമിഴ്താരം ജയ്, നെടുമുടി വേണു,സലീം കുമാര്‍, ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണ്‍ എന്നിര്‍ ചിത്രത്തിലെ മറ്റു താരനിരയിലുണ്ട്. സണ്ണി ലിയോണ്‍ ഐറ്റം ഡാന്‍സില്‍ മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. 

Read more topics: # mammotty maduraraja troll
mammotty maduraraja troll

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES