Latest News

പഠനത്തില്‍ മിടുക്കരായ സാമ്പകത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്ക് സഹായമൊരുക്കി മമ്മൂട്ടി;വിദ്യാമൃതം പദ്ധതിയിലൂടെ സഹായമെത്തുക 200 ഓളം വിദ്യാര്‍ത്ഥികള്‍ക്ക്

Malayalilife
പഠനത്തില്‍ മിടുക്കരായ സാമ്പകത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്ക് സഹായമൊരുക്കി മമ്മൂട്ടി;വിദ്യാമൃതം പദ്ധതിയിലൂടെ സഹായമെത്തുക 200 ഓളം വിദ്യാര്‍ത്ഥികള്‍ക്ക്

ഠനത്തില്‍ മികവു കാട്ടുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നന്ന കുട്ടികള്‍ക്ക് കരുതലും കൈത്താങ്ങുമായി വീണ്ടും മമ്മൂട്ടി. പ്ലസ് ടു ജയിച്ച നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് എം.ജി.എം.ഗ്രൂപ്പ് ഒഫ് ഇന്‍സ്റ്റിറ്റിയൂഷനുമായി ചേര്‍ന്ന് തുടര്‍പഠനത്തിന് അവസരമൊരുക്കുകയാണ് മമ്മൂട്ടി നേതൃത്വം നല്കുന്ന കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍. 200വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ ഇതിന്റെ പ്രയോജനം ലഭിക്കും.

പദ്ധതിയുടെ ധാരണാപത്രം മമ്മൂട്ടിക്ക് എം.ജി.എം.ഗ്രൂപ്പ് ടെക്‌നിക്കല്‍ കോളേജസ് വൈസ് ചെയര്‍മാന്‍ വിനോദ് തോമസ് കൈമാറി. എന്‍ജിനിയറിംഗ്, ഫാര്‍മസി,ബിരുദ,ഡിപ്ലോമ കോഴ്സുകളിലാണ് തുടര്‍പഠന സഹായം ലഭ്യമാക്കുന്നത്. എം.ജി.എം ഗ്രൂപ്പിന്റെ തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, എറണാകുളം,മലപ്പുറം, കണ്ണൂര്‍ കാമ്പസുകളില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പഠനത്തിന് സൗകര്യമൊരുക്കും. 

വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ആവിഷ്‌കരിച്ച 'വിദ്യാമൃതം'പദ്ധതിയുടെ മൂന്നാംഘട്ടത്തിന് വിദ്യാമൃതം-3' എന്നാണ് പേര്.

വീട്ടിലെ സാമ്പത്തികസ്ഥിതി മിടുക്കരായ പല കുട്ടികളുടെയും തുടര്‍പഠനത്തിന് തടസ്സമാകുന്നുണ്ടെന്നും അവരുടെ സ്വപ്നങ്ങള്‍ സഫലമാക്കുന്നതിന് വഴിയൊരുക്കുകയാണ് 'വിദ്യാമൃത'ത്തിന്റെ ലക്ഷ്യമെന്നും മമ്മൂട്ടി പറഞ്ഞു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ പി.രാജ്കുമാര്‍, എം.ജി.എം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.ഗീവര്‍ഗീസ് യോഹന്നാന്‍, ഫുട്ബോള്‍ താരം സി.കെ.വിനീത്, കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍മാരായ എസ്.ജോര്‍ജ്, റോബര്‍ട്ട് കുര്യാക്കോസ് എം. ജി .എം റിലേഷന്‍സ് മാനേജര്‍ നിധിന്‍ ചിറത്തിലാട്ട് , മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോ. ഇന്റര്‍നാഷണല്‍ സംസ്ഥാന പ്രസിഡന്റ് അരുണ്‍ എന്നിവരും പങ്കെടുത്തു.വിശദവിരങ്ങള്‍ക്ക്

ഫോണ്‍: 9946483111, 9946484111, 9946485111

mammootty vidyamrutham

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES