Latest News

സിനിമയുടെ പൂര്‍ണ അവകാശം നിര്‍മാതാവ് വേണു കുന്നപ്പള്ളിക്ക് തന്നെ; മമ്മൂട്ടി നായകനാകുന്ന മാമാങ്കം ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് സജീവ് പിള്ള നല്‍കിയ ഹര്‍ജി കോടതി തള്ളി

Malayalilife
സിനിമയുടെ പൂര്‍ണ അവകാശം നിര്‍മാതാവ് വേണു കുന്നപ്പള്ളിക്ക് തന്നെ; മമ്മൂട്ടി നായകനാകുന്ന മാമാങ്കം ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് സജീവ് പിള്ള നല്‍കിയ ഹര്‍ജി കോടതി തള്ളി

കൊച്ചി: മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായ മാമാങ്കത്തിന്റെ ചിത്രീകരണം തടയണമെന്നാവശ്യപ്പെട്ട് സജീവ് പിള്ള നല്‍കിയ ഹര്‍ജി എറണാ ജില്ലാ കോടതി (രണ്ട്) തളളി. തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന തന്നെ മമ്മൂട്ടി നായക വേഷത്തിലെത്തുന്ന ബഹുഭാഷാ ചിത്രത്തില്‍ നിന്നും ഒഴിവാക്കി എന്ന് കാണിച്ചാണ് ചിത്രീകരണം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി സജീവ് പിള്ള കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ മാമാങ്കം സിനിമയുടെ പൂര്‍ണാവകാശം സജീവ് പിള്ള നിര്‍മ്മാതാവായ വേണു കുന്നപ്പള്ളിക്ക് കൈമാറിയതായി കാവ്യാ ഫിലിംസിന്റെ അഭിഭാഷകന്‍ സയ്ബി ജോസ് കിടങ്ങൂര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. തിരക്കഥയ്ക്ക് ഉള്‍പ്പെടെ പ്രതിഫലമായി നിശ്ചയിച്ചിരുന്ന 23 ലക്ഷത്തില്‍ 21.75 ലക്ഷം രൂപയും സജീവ് പിള്ള സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയാകും മുമ്പു തന്നെ ബാങ്ക് അക്കൗണ്ട് മുഖേന കൈപ്പറ്റിയിരുന്നു. 

മുമ്പ് സിനിമകളൊന്നും ചെയ്തിട്ടില്ലാത്ത സജീവ് പിള്ള ചിത്രീകരിച്ച ഒരു മണിക്കൂര്‍ രംഗങ്ങളില്‍ പത്തു മിനിറ്റ് സീനുകള്‍ പോലും സിനിമയില്‍ ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലാണ്. 13 കോടി രൂപയാണ് ഇതു മൂലം നഷ്ടമുണ്ടായത്. സിനിമ വീണ്ടും ഷൂട്ട് ചെയ്യേണ്ടുന്ന സാഹചര്യവുമുണ്ടായി. തുടക്കക്കാരനായതിനാല്‍ വീഴ്ചകള്‍ സംഭവിച്ചാല്‍ തന്നെ സിനിമയില്‍ നിന്നും മാറ്റുന്നതിന് സമ്മതിച്ച് സജീവ് പിള്ള നിര്‍മ്മാതാവുമായി ഒന്നര വര്‍ഷം മുമ്പ് തന്നെ ഒപ്പു വെച്ചിരുന്ന കരാറും കാവ്യ ഫിലിംസിനു വേണ്ടി കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 100 കോടിയോളം ചെലവഴിച്ചാണ് മാമാങ്കം ചിത്രീകരിക്കുന്നത്. ബാഹുബലിക്കു ശേഷം നിര്‍മ്മിക്കപ്പെടുന്ന ഏറ്റവും വലിയ യുദ്ധ സിനിമയായിരിക്കും മാമാങ്കം.

ചിത്രീകരണം ആരംഭിച്ച അന്നുമുതല്‍ വിവാദകോലാഹലങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ സിനിമയാണ് മമ്മൂട്ടി നായകനാകുന്ന മാമാങ്കം. ചിത്രത്തിന്റെ സംവിധായകനെ തന്നെ മാറ്റിനിര്‍ത്തിയാണ് ഇപ്പോള്‍ ഷൂട്ടിംഗ് മുന്നോട്ടുപോകുന്നത്. സംവിധായകന്‍ സജീവ് പിള്ള പുറത്തുപോയതിന് പിന്നാലെ പുതിയ സംവിധായകന്‍ എം പദ്മകുമാര്‍ ചുമതലയേറ്റെടുത്തു.

മാമാങ്കത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ഷൂട്ടിംഗ് പൂര്‍ത്തിയായതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഈ ഷെഡ്യൂളില്‍ മമ്മൂട്ടി പങ്കെടുത്തിരുന്നില്ല. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന 'ഉണ്ട' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിരക്കിലായിരുന്നു മമ്മൂട്ടി. മമ്മൂട്ടി ഉള്‍പ്പെടാത്ത ഭാഗങ്ങളാണ് മൂന്നാം ഷെഡ്യൂളില്‍ ചിത്രീകരിച്ചത്. കൊച്ചിയിലാണ് മൂന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയായത്. ഓണം റിലീസായി മാമാങ്കം ഒരുക്കണമെന്നാണ് എം പദ്മകുമാറിനോട് മമ്മൂട്ടി ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് സൂചന.

Read more topics: # mammootty,# mamangam
mammootty, mamangam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES