Latest News

റോഷാക്കിന്റെ വിജയാഘോഷ പരിപാടിക്കിടെ ആസിഫിന് സര്‍പ്രൈസായി റോളക്‌സ് വാച്ച് സമ്മാനിച്ച് മമ്മൂട്ടി;'ദിലീപി'ന് 'ലൂക്ക് ആന്റണി'യുടെ വകയായി ലഭിച്ചത് 15 ലക്ഷത്തിന്റെ വാച്ചെന്ന് കണ്ടെത്തി സോഷ്യല്‍മീഡിയയും

Malayalilife
 റോഷാക്കിന്റെ വിജയാഘോഷ പരിപാടിക്കിടെ ആസിഫിന് സര്‍പ്രൈസായി റോളക്‌സ് വാച്ച് സമ്മാനിച്ച് മമ്മൂട്ടി;'ദിലീപി'ന് 'ലൂക്ക് ആന്റണി'യുടെ വകയായി ലഭിച്ചത് 15 ലക്ഷത്തിന്റെ വാച്ചെന്ന് കണ്ടെത്തി സോഷ്യല്‍മീഡിയയും

പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായെത്തിയ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ ചിത്രമാണ് മമ്മൂട്ടി നായകനായെത്തിയ റോഷാക്ക്. ഇന്നലെയായിരുന്നു ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങുകള്‍ നടന്നത്. താരങ്ങള്‍ എല്ലാം അണിനിരന്ന ചടങ്ങിന് ആസിഫിന് ഒരു സര്‍പ്രൈസ് നല്കിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

റോളക്സ് കമ്പനിയുടെ ആഡംബര വാച്ചാണ് മമ്മൂട്ടി ആസിഫിന്  സമ്മാനമായി നല്‍കിയത്കമല്‍ഹാസന്‍ സൂര്യയ്ക്ക് റോളക്സ് വാങ്ങിക്കൊടുത്ത വാര്‍ത്ത കണ്ടിരുന്നെന്നു പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി സര്‍പ്രൈസ് പൊളിച്ചത്. കമല്‍ഹാസന്‍ സൂര്യയ്ക്ക് റോളക്സ് വാച്ച് നല്‍കിയ വാര്‍ത്ത കണ്ടിരുന്നു. ആ പടത്തിന് 500 കോടിയാണ് കലക്ഷന്‍ കിട്ടിയത്. അതില്‍ നിന്നും പത്തോ പതിനഞ്ചോ ലക്ഷം കൊടുത്ത് ഒരു വാച്ച് മേടിച്ചു കൊടുത്തു. ഞാന്‍ ചുമ്മാ പറഞ്ഞതാണ് കേട്ടോ. ഭയങ്കര വിലയാകും ആ വാച്ചിന്. ആസിഫ് എന്നോട് ചോദിച്ചത് റോളക്സ് വാച്ച് വാങ്ങിച്ചു തരുമോ എന്നാണ്? റോളക്സ്.' മമ്മൂട്ടി ഇത് പറഞ്ഞ് അവസാനിച്ചതോടെ റോളക്സ് വാച്ച് വേദിയിലേക്ക് എത്തി. 

എന്തെങ്കിലും പറയൂ എന്ന് അവതാരക അഭ്യര്‍ഥിച്ചപ്പോള്‍ സന്തോഷം പ്രകടിപ്പിക്കുക മാത്രം ചെയ്ത് ആസിഫ് അലി സ്റ്റേജ് വിട്ടിറങ്ങുകയായിരുന്നു. കണ്ണുകള്‍ കൊണ്ട് മാത്രം അഭിനയിച്ച ആസിഫ് അലിയെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത് വലിയ അംഗീകാരമാണെന്നും നേരത്തെ മമ്മൂട്ടി പറഞ്ഞിരുന്നു.

മനുഷ്യന്റ ഏറ്റവും എക്‌സ്‌പ്രെസീവായ അവയവമാണ് കണ്ണ്. ആസിഫ് അലിയുടെ കണ്ണുകള്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്, സൂക്ഷിച്ച് നോക്കണം. കണ്ണുകളിലൂടെയാണ് ആസിഫ് ഈ സിനിമയിലുണ്ടെന്ന് ആളുകള്‍ക്ക് മനസിലായത്. അത്രത്തോളം ആ നടന്‍ കണ്ണ് കൊണ്ട് ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കെല്ലാം വികാരം പ്രകടിപ്പിക്കാന്‍ മറ്റ് അവയവങ്ങളെല്ലാമുണ്ടായിരുന്നെങ്കില്‍ ആസിഫിന് കണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളൂ - മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

ഭാര്യ സുല്‍ഫത്ത്, മകന്‍ ദുല്‍ഖര്‍ സല്‍മാന്‍, മകന്റെ ഭാര്യ അമാല്‍ സുഫിയ എന്നിവര്‍ക്കൊപ്പമാണ് മമ്മൂട്ടി റോഷാക്ക് വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.മമ്മൂട്ടി ആസിഫ് അലിക്ക് സമ്മാനിച്ച വാച്ചിന് 15 ലക്ഷത്തോളം രൂപ വിലയുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.


 

mammootty gifted a rolex watch to asif ali

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES