Latest News

കാലില്‍ ഹവായ് ചെരുപ്പ്; കൈയ്യില്‍ ലേഡീസ് പേഴ്‌സ്; മമ്മൂട്ടി-ഗൗതം വാസുദേവ് ചിത്രംഡൊമിനിക്ക് ആന്‍ഡ് ദ ലേഡീസ് പേഴ്സ് ഫസ്റ്റ് ലുക്ക് പിറന്നാള്‍ ദിനത്തില്‍ പുറത്ത് 

Malayalilife
topbanner
കാലില്‍ ഹവായ് ചെരുപ്പ്; കൈയ്യില്‍ ലേഡീസ് പേഴ്‌സ്; മമ്മൂട്ടി-ഗൗതം വാസുദേവ് ചിത്രംഡൊമിനിക്ക് ആന്‍ഡ് ദ ലേഡീസ് പേഴ്സ് ഫസ്റ്റ് ലുക്ക് പിറന്നാള്‍ ദിനത്തില്‍ പുറത്ത് 

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത തമിഴ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മമ്മൂട്ടിയുടെ ജന്മദിനം പ്രമാണിച്ചാണ് റിലീസ് ചെയ്തത്. 

ഒരു മുറിക്കുള്ളില്‍ കാലില്‍ ഹവായ് ചെരുപ്പ് ധരിച്ച് കൈയ്യില്‍ ഒരു പഴ്‌സും പിടിച്ചാണ് മമ്മൂട്ടിയുടെ പാതി മുഖമുള്ള ലുക്ക്. നൈറ്റ് ഡ്രസിലുള്ള മമ്മൂട്ടിയെ ആണ് പോസ്റ്ററില്‍ കാണാനാവുക.ഒരു പേര്‍ഷ്യന്‍ ക്യാറ്റിനെയും പോസ്റ്ററില്‍ കാണാം. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.സൂരജ് ആര്‍, നീരജ് ആര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്. കൊച്ചി, മൂന്നാര്‍ എന്നിവിടങ്ങളിലായി പ്രധാനമായും ചിത്രീകരിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഉടനെ പൂര്‍ത്തിയാകും.

ഗോകുല്‍ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. കോമഡിക്കും പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലര്‍ ചിത്രമായാണ് ഇത് ഒരുങ്ങുന്നത് എന്നാണ് റിപോര്‍ട്ടുകള്‍.

mammootty dominic and the ladies purse

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES