ദി പ്രിസ്റ്റിന്റെ റിലീസോടു അടുക്കുന്ന സമയമായതു കൊണ്ട് തന്നെ ഇതിലെ താരങ്ങളെ പറ്റി നിരവധി വിഡിയോകൾ വരുന്നുണ്ട്. നവാഗതനായ ജോഫിൻ ടി.ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ദി പ്രീസ്റ്റ്’ എന്നാണ് പേരിട്ടിരിക്കുന്നത്. മഞ്ജു വാരിയർ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു എന്നതും സിനിമയുടെ പ്രത്യേകതയാണ്. വ്യത്യസ്ഥ നിറഞ്ഞ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്നതും ദി പ്രീസ്റ്റിനെ വൈറലാക്കുന്നു. നിഖില വിമലും സാനിയ ഇയ്യപ്പനും ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിൽ കൈതി, രാക്ഷസൻ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
ഇതിലെ പ്രധാന താരമായ സാനിയ ചില നടന്മാരുടെ പേരു പറയുമ്പോൾ അവരുടെ എന്ത് കൈക്കലാക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം നൽകുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ. മമ്മൂക്ക എന്ന് ചോദിച്ചപ്പോൾ താരം പറഞ്ഞത് മമ്മൂക്കയുടെ കാറ് സ്വന്തമാക്കും എന്നാണ്. ജയസൂര്യയെ പറ്റി പറഞ്ഞപ്പോൾ സെലക്ഷന്‍ ഓഫ് ക്യാരക്ടേഴ്‌സ് ഇഷ്ടമാണെന്നും അതെടുക്കുമെന്നാണ് പറഞ്ഞത്. ദിലീപ് എന്ന ചോദ്യത്തിലെ നടന്റെ വീട് എടുക്കുമെന്നും കാരണം അത് നല്ല വീടാണ് എന്നും അവിടെ നിന്ന് നോക്കിയാൽ ആലുവ പുഴ കാണാമെന്നുമാണ് താരം പറയുന്നത്. ആ വീട് തനിക്ക് ഇഷ്ടമാണെന്നും അതുകൊണ്ടു ദിലീപിന്റെ കയ്യിൽ നിന്നും അത് എടുക്കുമെന്നാണ് താരം പറഞ്ഞത്. മഞ്ജു വാര്യരെ കുറിച്ച് ചോദിച്ചപ്പോള്‍ അഭിനയ പ്രതിഭ എടുക്കുമെന്നായിരുന്നു സാനിയ പറഞ്ഞത്.
ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും വി.എൻ.ബാബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോഫിന്റെ കഥക്ക് ദീപു പ്രദീപും ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്. ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂർ, ശിവജി ഗുരുവായൂർ, ദിനേശ് പണിക്കർ, നസീർ സംക്രാന്തി, മധുപാൽ, ടോണി, സിന്ധു വർമ്മ, അമേയ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.