മമ്മൂക്കയുടെ ലോക്കും കൂളിംഗ് ഗ്ലാസും കാരുമൊക്കെ എന്നും ചർച്ച ആകാറുണ്ട്. വ്യത്യസ്തമായ ലുക്കിലാണ് മമ്മൂക്ക ഓരോ തവണയും എത്താറുള്ളത്. ഓരോ തവണയും മമ്മൂക്കയെ വെളിയിൽ കാണുമ്പോൾ ആരാധകർക്ക് ശ്രദ്ധിക്കാൻ എന്തെങ്കിലും കാര്യം ഉണ്ടാകും. ദി പ്രീസ്റ്റ് സിനിമയുമായി ബന്ധപ്പെട്ടുളള വാര്‍ത്താ സമ്മേളനത്തിനായി മെഗാസ്റ്റാര്‍ മമ്മൂട്ടി കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇപ്പോൾ ഇതാണ് ചർച്ച വിഷയം.
പ്രീസ്റ്റിന്‌റെ വാര്‍ത്താ സമ്മേളനത്തില്‍ മമ്മൂക്ക ധരിച്ച മാസ്‌ക്ക് വലിയ ചര്‍ച്ചയായി മാറിയിരുന്നു. പ്രിന്റുളള ഹ്യൂഗോ മാസ് ന്യൂ സീസണ്‍ പ്രിന്റ് മാസ്‌ക്ക് ആണ് മമ്മൂട്ടി ധരിച്ചത്. ഈ മാസ്ക് കണ്ടയുടനെ ഇതെവിടെയാണ് കിട്ടുന്നത് എന്ന് ആരാധകർ കൊറേയെറെ അന്വേഷിക്കുന്നുണ്ടായിരുന്നു. ഇത് ചില ഓൺലൈൻ സൈറ്റിൽ ലഭ്യമാണെന്ന് ഇപ്പോൾ പലരും കണ്ടെത്തി. ഈ മാസ്കിന്‌റെ മാത്രം വില എത്രയെന്ന് ലഭ്യമല്ലെങ്കിലും ഈ ശ്രേണിയിലുളള മാസ്‌ക്കുകളുടെ വില കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍, കുറഞ്ഞത് 25 ഡോളര്‍ അഥവാ 1,822.78 രൂപയോളം വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് കണ്ടെത്തിയവരും കെട്ടവരുമൊക്കെ ഞെട്ടിയാണ് ഇരിക്കുന്നത്. ഒരു മാസ്കിനു ആയിരത്തിശിഷ്ടം രൂപയാണോ എന്നൊക്കെ എല്ലാരും അന്തം വിട്ടിരിക്കുകയാണ്.
നാളെയാണ് ദി പ്രീസ്റ് റിലീസ് ചെയ്യുന്നത്. മഞ്ജു വാര്യര്‍, സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ, നിര്‍മ്മാതാക്കളായ ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ക്കൊപ്പം ആയിരുന്നു സൂപ്പര്‍താരം എത്തിയത്. താടിയും മുടിയും നീട്ടിയുളള മാസ് ലുക്കിലായിരുന്നു മമ്മൂക്ക മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടത്.